നടി അൻഷുവിനെ സൈസ് പോരാ! സംവിധായകന്റെ വാക്കുകൾക്ക് രൂക്ഷ വിമർശനം, എന്നാൽ പരാമർശം നടത്തിയ സംവിധായകന് പിന്തുണച്ചുകൊണ്ട് നടി

സംവിധായകന്‍ ത്രിനാഥ് റാവുനക്കിന പൊതുവേദിയില്‍ വച്ച് നടി അന്‍ഷുവിനെതിരായി അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരിൽ സംവിധായകനെതിരേ രൂക്ഷ വിമർശനങ്ങൾ എത്തിയിരുന്നു. സംവിധായകന്റെ അശ്ലീല പരമാർശം നടി അന്‍ഷുവിന് സൈസ് പോരാ, സൈസ് കൂട്ടാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു എന്നൊക്കെയായിരുന്നു. എന്നാൽ ഇപ്പോൾ നടി അന്‍ഷു തനിക്ക് അത് അശ്ലീമായി തോന്നിയില്ലെന്നും, അദ്ദേഹം സ്‌നേഹമുള്ള മനുഷ്യനാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകനെ പിന്തുണച്ചു കൊണ്ടാണ് നടി അന്‍ഷുവിന്റെ വാക്കുകള്‍.

നടിയുടെ വാക്കുകൾ ഇങ്ങനെ ,,ത്രിനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഞാന്‍ കണ്ടു. പക്ഷേ അദ്ദേഹം ലോകത്തിലെ ഏറ്റവും സ്നേഹമുള്ള മനുഷ്യനാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം എന്നെ ഒരു കുടുംബഅംഗം പോലെയാണ് കണ്ടിരുന്നത്. 60 ദിവസങ്ങളാണ് ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്തത്. എനിക്ക് സ്നേഹവും ബഹുമാനവും ആശംസകളും മാത്രമാണ് ആ ദിവസങ്ങളില്‍ ലഭിച്ചത്. വിവാദം അവസാനിപ്പിക്കണം.

ഈ ചിത്രത്തെ ഞാൻ ആവേശത്തോടെയാണ് കാണുന്നത്. തെലുങ്ക് സിനിമയിലേക്ക് എന്നെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തെപ്പോലെ മികച്ചൊരു സംവിധായകനില്ല, അദ്ദേഹത്തിനോടൊപ്പം ഈ ചിത്രത്തിൽ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് നടി പറഞ്ഞു. അതേസമയം ‘മസാക്ക’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെ ആയിരുന്നു സംവിധായകന്‍ മോശമായി  നടിയെ കുറിച്ച് അശ്ലീലം പറഞ്ഞത്. സംവിധയകാൻ പറഞ്ഞത് തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണമെന്നും, അന്‍ഷുവിനെ കാണാന്‍ വേണ്ടി മാത്രം ‘മന്‍മധുഡു’ എന്ന സിനിമ കണ്ടത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാനും വലുപ്പം വെയ്ക്കാനും പറഞ്ഞു. എന്നായിരുന്നു സംവിധായകൻ പറഞ്ഞത്.