പഴയതൊക്ക മറന്ന്, മാർകോ കണ്ട് എലിസബത് ഉദയൻ; ഉണ്ണി മുകുന്ദനെ പുകഴ്ത്തി ബാലയുടെ മുൻഭാര്യ

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമ മാർക്കോ പാൻ ഇന്ത്യൻ ലെവലിൽ വൻ വിജയമായി പ്രദർശനം തുടരുമ്പോൾ നടൻ ബാലയുടെ മുൻ ഭാര്യമാരിൽ ഒരാളായ എലിസബത്ത് ഉദയൻ ‘മാർകോ’ എന്ന സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. വയലൻസ് കാണാൻ ഇഷ്ടപ്പെടാത്ത താൻ ‘മാർക്കോ’ കണ്ടുവെന്നും തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും എലിസബത്ത ഉദയൻ പറഞ്ഞു. താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ പോലും മാർക്കോയാണ് ഇപ്പോൾ ചർച്ച വിഷയ൦. ഈ വീഡിയോ താൻ പോസ്റ്റ് ചെയ്ത് കഴിയുമ്പോൾ ട്രോളും നെ​ഗറ്റീവ് കമന്റ്സും വരാൻ ചാൻസുണ്ട്. പക്ഷെ ഇത് പറയണമെന്ന് വിചാരിച്ചിട്ട് രണ്ട്, മൂന്ന് ദിവസമായി. അതുകൊണ്ടാണ് ഇന്ന് താൻ ഇത് പറയുന്നത് എലിസബത്ത് പറഞ്ഞു.

താൻ ​ഇപ്പോൾ ഗുജറാത്തിലാണുള്ളത്. മലയാളിയാണ് താനെന്ന് അറിയാവുന്നതുകൊണ്ട് തന്നോടും മാർക്കോയെ കുറിച്ച് ഇവിടെയുള്ള ടെക്നീഷ്യന്മാർ, ഡോക്ടേഴ്സ്, അങ്ങനെ എല്ലാവരും ചോദിക്കും.റൊരു സംസ്ഥാനത്ത് താമസിക്കുമ്പോൾ കേരളത്തിലുള്ള കാര്യങ്ങളെ കുറിച്ച് ആളുകൾ പൊക്കി പറയുമ്പോൾ നമുക്ക് ഒരു സന്തോഷം വരുമല്ലോ. ആ സന്തോഷം കൊണ്ടാണ് ഈ വീഡിയോ ഇടുന്നത്. അതേസമയം രണ്ട് വർഷം മുമ്പ് വരെ അടുത്ത സുഹൃത്തുക്കളായിരുന്നു എലിസബത്തിന്റെ മുൻ ഭർത്താവ് ആയിരുന്ന നടൻ ബാലയും നടൻ ഉണ്ണി മുകുന്ദനും.ഗുരുതരമായ കരൾ ​രോ​ഗവുമായി നടൻ ബാല പോരാടിക്കൊണ്ടിരിക്കുന്ന സമയത്ത് തന്റെ സിനിമയിലേക്ക് വിളിച്ച് കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നിൽ ബാലയെ ഉണ്ണി മുകുന്ദൻ അഭിനയിപ്പിച്ചിരുന്നു. അവസാനം ബാല ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഷെഫീക്കിന്റെ സന്തോഷം എന്ന് പേരുള്ള ആ ചിത്രമായിരുന്നു. എന്നാൽ ഇതേ സിനിമ കാരണം തന്നെ ഇരുവരുടെയും സൗഹൃദത്തിലും വിള്ളൽ വീണു. സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം.

എന്നിരുന്നാലും ബാല അസുഖം മൂർച്ഛിച്ച് ആശുപത്രിയിലായപ്പോൾ ആദ്യം ഓടി എത്തിയവരിൽ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദങ്ങൾ കത്തിപടർന്നപ്പോൾ അന്ന് ബാലയുടെ ഭാര്യയായിരുന്ന എലിസബത്തും ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുമെതിരെ രം​ഗത്ത് എത്തിയിരുന്നു. ഡബ്ബിങ് കാണാനെത്തിയ എലിസബത്തിന്റെ മാതാപിതാക്കളെ ഉണ്ണി മുകുന്ദന്റെ ടീം ഇറക്കി വിട്ടുവെന്നും ബാല അന്ന് ആരോപിച്ചിരുന്നു. എന്നാൽ പക്ഷെ പഴയ കഥകളൊന്നും മനസിൽ സൂക്ഷിക്കാതെ നല്ലത് കണ്ടപ്പോൾ മടി കൂടാതെ പ്രശംസിച്ച എലിസബത്തിനെ ആരാധകരും അഭിനന്ദിച്ചു. ​ഗുജറാത്തിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുകയാണിപ്പോൾ എലിസബത്ത് ഉദയൻ. ഒന്നര വർഷം മുമ്പാണ് ബാലയും എലിസബത്തും വേർപിരിഞ്ഞത്.