ഉണ്ണി മുകുന്ദനെ കളിയാക്കി, ഷെയിൻ നിഗത്തിന് തിരിച്ചടി; വെറുതെ വിടില്ല, ആരാധകർ

ഷെയ്ൻ നിഗത്തിന്റെ തമിഴിലെ ആദ്യ ചിത്രം മദ്രാസ്കാരന്റെ റിലീസിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദനെ ഷെയ്ൻ നിഗം അധിക്ഷേപിച്ച പഴയ ഒരു ഇന്റർവ്യൂ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.ഉണ്ണി മുകുന്ദനെയും ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിൽ ഉള്ള ഉണ്ണി മുകുന്ദൻ ഫിലിംസിനെയും അധിക്ഷേപിക്കുന്ന ഷെയ്ൻ നിഗത്തിന്റെ പ്രസ്താവന അന്ന് തന്നെ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ ഇന്ത്യയിലൊട്ടാകെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റുകയും ഷെയ്ൻ നിഗത്തിന്റെ ആദ്യ തമിഴ് ചിത്രം പ്രതീക്ഷിച്ചയത്ര നേട്ടം ഉണ്ടാക്കിയതുമില്ല.ബോക്സ് ഓഫീസ് കലക്ഷനിലും ജനപ്രീതിയിലും മാർക്കോ കുതിച്ചപ്പോൾ ഷെയ്ൻ നിഗത്തിന്റെ മദ്രാസ്കാരൻ പ്രകടനത്തിൽ കിതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചത് വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷെയിൻ നിഗം രംഗത്തെത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സംഭവം കെടാത്ത കനലായി നിന്നു. മാർക്കോ ഇറങ്ങിയ ശേഷം ഉണ്ണി മുകുന്ദനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് ഞങ്ങൾ തമ്മിൽ അതിനുമാത്രം പരിചയമൊന്നുമില്ല എന്നായിരുന്നു ഷെയ്ൻ നിഗത്തിന്റെ മറുപടി.


പരിചയമില്ലാത്ത ഒരാളെയാണോ പരസ്യമായി അഭിമുഖത്തിൽ അധിക്ഷേപിച്ചത് എന്നാണ് ഇപ്പോൾ ഈ വീഡിയോയുടെ കമെന്റ് ബോക്സുകളിൽ ഉയരുന്ന ചോദ്യം. ഞാൻ വന്നപ്പൊൾ മുതൽ എല്ലാ ചെന്നായ്ക്കളും എന്നെ കൂട്ടം കൂടി അടിക്കാൻ നോക്കുവാ. ഇനിയിവിടെ ഞാൻ മതി എന്ന മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ഡയലോഗ് പോലും എതിരാളികളോടുള്ള ഉണ്ണി മുകുന്ദന്റെ മറുപടിയായി സോഷ്യൽ മീഡിയ ഏറ്റെടുത്തു.2024 ജൂണിൽ പുറത്തിറങ്ങിയ ലിറ്റിൽ ഹേർട്സ് എന്ന ഷെയ്ൻ നിഗത്തിന്റെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഷെയ്ൻ നിഗം ഇങ്ങനെ ഒരു പരാമർശം നടത്തിയത്.

ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനെയും ഉണ്ണി മുകുന്ദന്റെ ഫിലിം പ്രൊഡക്ഷൻ കമ്പനിയെയും പറ്റി പരാമർശിച്ചത്. ഈ പരാമർശം അശ്ലീലമാണെന്ന് ആരോപിച്ചു കൊണ്ട് ആരാധകർ രംഗത്ത് വന്നു. പിന്നാലെ അശ്ലീല പരാമർശം വിവാദമായ സാഹചര്യത്തിൽ നടൻ ഉണ്ണി മുകുന്ദനോടും ഉണ്ണി മുകുന്ദന്റെ ആരാധകരോടും പരസ്യമായി നടൻ ഷെയ്ൻ നിഗം മാപ്പ് പറയുകയുണ്ടായി.അതൊരു തമാശയാണെന്നും ആരെയും വേദനിപ്പിക്കാനല്ലെന്നും ഷെയ്ൻ നിഗം ​​വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുമെന്നും ഷെയ്ൻ നിഗം പറഞ്ഞു.