
പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ദേവി ചന്ദനയും,മാല പാർവതിയും,ഇരുവരും രണ്ടു ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ശരീര ഭാരത്തിന്റെ പേരിൽ ബോഡി ഷെയ്മിങിന് ഇരയായിട്ടുള്ള നടിമാരിൽ ഒരാളാണ് ദേവി ചന്ദന. ബോഡി ഷെയ്മിങ് തന്നെ എത്രത്തോളം മാനസീകമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഞാൻ വണ്ണം വെച്ചപ്പോഴാണ് കിഷോറിനെ മകനാണോ ഒപ്പമുള്ളത് എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്ന് തുടങ്ങിയത്. പിന്നെ ക്ഷീണിച്ച് കണ്ടാൽ ഷുഗറാണോയെന്ന് ചോദിക്കും . യഥാർത്ഥത്തിൽ പട്ടിണി കിടന്നും വർക്കൗട്ട് ചെയ്തുമൊക്കെയാണ് വണ്ണം കുറയ്ക്കുന്നത്. ഒപ്പം ഉള്ളത് ആരാണെന്ന് ആളുകൾ ചോദിക്കുമ്പോൾ ഇവരൊക്കെ എന്തിനാണ് ഇത്രത്തോളം ജഡ്ജ്മെന്റലാകുന്നതെന്ന് തോന്നാറുണ്ട് ദേവി ചന്ദന പറയുന്നു.

ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല. പിന്നെ അവസാനമായപ്പോഴേക്കും മോനാണോയെന്ന് വരെ ചോദിച്ച് തുടങ്ങി. കിഷോർ അത് ശരിവെച്ച് തലയാട്ടുകയും ചെയ്തു. ഇനി മേലാൽ കളർ തലയിൽ തേക്കരുതെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ. ഇപ്പോൾ ചിരിച്ച് വിടുമെങ്കിലും അത്തരം ചോദ്യം എന്നെ വേദനിപ്പിച്ചിട്ടുണ്ട് നടി പറയുന്നു.അതേസമയം നടി മാല പാർവതിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ബി സതീശൻ എന്നാണ് മാല പാർവതിയുടെ ഭർത്താവിന്റെ പേര്.
![]()
ഒരു മകൻ ആണ് ഇരുവർക്കും ഉള്ളത് അനന്തകൃഷ്ണൻ എന്നാണ് മകന്റെ പേര്. വിവാഹത്തെക്കുറിച്ചും ആ സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മാല പാർവതിയിപ്പോൾ.ആഡംബര പൂർണമായ വിവാഹ സാരിയോ വിവാഹ ആഭരണങ്ങളോ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല. രജിസ്റ്റർ മാര്യേജ് ചെയ്ത് വീട്ടിൽ വന്നയാളാണ് താൻ.കല്യാണം കഴിച്ച സമയത്ത് സുഹൃത്തുക്കളെല്ലാവരും തങ്ങൾ പിരിയും, ഉഡായിപ്പ് കല്യാണമാണ് തങ്ങളുടേതെന്ന് അന്ന് പറഞ്ഞിരുന്നു. ങ്ങൾക്ക് കുറേ പ്രശ്നങ്ങൾ ആ സമയത്തുണ്ടായിരുന്നു. കുറേ പേർ തന്നോട് അന്ന് മിണ്ടില്ലായിരുന്നു എന്നും മാല പാർവതി പറയുന്നു. സതീശന് പൊളിറ്റിക്കൽ കരിയറുണ്ട്. അതുകൊണ്ട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞ് ഫ്രണ്ട്സ് സ്പ്ലിറ്റായി.എന്നാൽ മുപ്പതാം വിവാഹ വാർഷികത്തിന് താൻ സതീശന്റെ മുഴുവൻ സുഹൃത്തുക്കളെയും വിളിച്ചു. മുഴുവൻ പേരും വന്നു. സതീശന് സുഹൃത്തുക്കളുടെ വലിയ ഗ്യാങ്ങുണ്ട്. എല്ലാവരുമായി മുൻപ് തെറ്റിയതായിരുന്നു. വാർഷികത്തിന് സുഹൃത്തുക്കളെ താൻ ക്ഷണിച്ചത് സതീശൻ അറിഞ്ഞില്ലായിരുന്നു എന്നും മാല പാർവതി പറയുന്നു.












