മോഹൻലാൽ അങ്ങനെയാണ് ആരെന്തെങ്കിലും പൊടിപ്പും, തൊങ്ങലും വെച്ചുപറഞ്ഞാൽ അതങ്ങു വിശ്വസിക്കും! അതിനാൽ ആ സിനിമ ചെയ്യാൻ ലാലിന് താല്പര്യമില്ലാതെ വന്നു; ആലപ്പി അഷറഫ്

നിർമ്മാതാവും അഭിനേതാവുമെല്ലാമായ ആലപ്പി അഷ്റഫ് ഈ അടുത്തിടെയാണ് ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. മോഹൻലാൽ സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലിയെന്ന സംഭവം അഷ്റഫ് വെളിപ്പെടുത്തിയത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ അഷറഫ് നടൻ മോഹൻലാലിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രെദ്ധിക്കപെടുന്നത്. നടനെ ചുറ്റിപറ്റി നിൽക്കുന്ന ചില ആളുകൾ മോഹൻലാലിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്നാണ് അഷ്റഫ് പറ‍ഞ്ഞത്. ശശികുമാർ സാർ ഏഷ്യാനെറ്റ് വിട്ട ശേഷം ഹിന്ദിയിൽ ഒരു പടം ചെയ്‌തു. പിന്നെ മോഹൻലാലിനെ വെച്ച് ഒരു മലയാള ചിത്രം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം ആലപ്പി അഷറഫ് പറയുന്നു.

അതിന്റെ കഥ എഴുതിയത് സക്കറിയ ആയിരുന്നു. പിന്നീട് ഞാൻ ലാലിനെ ചെന്നു കണ്ടു. കാര്യം പറഞ്ഞപ്പോൾ ലാൽ വല്ലാതെ എക്സൈറ്റഡായി. അണ്ണാ നമ്മൾ ഈ പടം ചെയ്യണം.ഇവരുടെ കൂടെ ഒക്കെയല്ലേ പടം ചെയ്യണ്ടത്. ധൈര്യമായി മുന്നോട്ട് പോവാം എന്നായിരുന്നു ലാൽ പറഞ്ഞത്. എന്നാൽ പിന്നീട് ഡേറ്റിനായി ലാലിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം വലിയ താൽപര്യം കാട്ടിയില്ല, പലതും പറഞ്ഞു ഒഴിവാക്കുകയായിരുന്നു. ഞാൻ സക്കറിയയെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇനി അത് നോക്കണ്ട വലിയൊരു ബോംബ് വീണുവെന്ന്. തിരുവനന്തപുരത്തുള്ള പഴയ സംവിധായകൻ ലാലിനോട് ഓരോന്ന് പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്‌തിരുന്നു.

ലാൽ ഇപ്പോഴും അങ്ങനെയാണ്. കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് ഓരോന്ന് പറയും അദ്ദേഹം അത് പാടെ വിശ്വസിക്കും. അങ്ങനെയാണ് ആ പടം മുടങ്ങിപ്പോയത് ആലപ്പി അഷറഫ് പറയുന്നു. കഴിഞ്ഞ വര്ഷം നിരവധി സിനിമകൾ ചെയ്യ്ത മോഹൻലാൽ നേര് എന്ന ചിത്രമായിരുന്നു പ്രേക്ഷക സ്വീകാര്യത കൂടുതൽ പിടിച്ചുപറ്റിയ ചിത്രം. ഈ വര്ഷം പ്രേക്ഷകർ ഉറ്റുനോക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ് എംമ്പുരാൻ, തുടരും എന്നിവ.