മീനയുടെ അമ്മയെ അക്കാലത്ത് സെക്‌സ് ബോംബ് ആയിട്ടാണ് അറിയപ്പെട്ടിരുന്നത്! എന്നാൽ അമ്മയുടെ ആ രീതിയിലേക്ക് മീന എത്തിയിരുന്നില്ല, ബെയിൽവാൻ രംഗനാഥൻ

വളരെ ചെറിയ പ്രായത്തില്‍ മീന സിനിമയിലേക്ക് എത്താന്‍ കാരണം നടി കൂടിയായ അമ്മ രാജമല്ലികയായിരുന്നു, കണ്ണൂര്‍ സ്വദേശിനിയായ രാജമല്ലിക ഒരു കാലത്ത് തമിഴ് സിനിമയിലാണ് അഭിനയിച്ചിരുന്നത്.വിവാഹത്തോട് കൂടി അഭിനയവും നിര്‍ത്തി. എന്നാല്‍ മീനയുടെ അമ്മ അക്കാലത്ത് സെക്‌സ് ബോംബ് എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് പറയുകയാണ് ബെയില്‍വാന്‍ രംഗനാഥന്‍.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് നടി മീനയെ കുറിച്ചും അവരുടെ അമ്മയെ പറ്റിയുമൊക്കെ ബയിൽവാൻ പറയുന്നത്.സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് മീന അഭിനയിക്കാന്‍ എത്തുന്നത്.


മീനയുടെ അമ്മയും അവരുടെ സഹോദരിയും അക്കാലത്ത് തമിഴ് സിനിമയിലെ സെക്‌സ് ബോംബ് ആയിട്ടാണ് അറിയപ്പെട്ടിരുന്നതെന്നും ബെയില്‍വാന്‍ പറയുന്നു. സംവിധായകന്‍ കര്‍ണന്റെ പടത്തില്‍ ഹോട്ട് ആയിട്ട് രാജമല്ലികയും രാജകോകിലയും അഭിനയിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്ത പടമായിരുന്നെങ്കിലും ഈ സഹോദരിമാര്‍ അത് വലിയ വിജയമാക്കി. തമിഴിലാണ് ഇരുവരും അഭിനയിച്ചത്. അമ്മയും ചിറ്റയും അങ്ങനെ ഗ്ലാമറസായി അഭിനയിച്ചവരായിരുന്നെങ്കിലും മീന ആ രീതിയിലേക്ക് എത്തിയിരുന്നില്ല ബയിൽവാൻ പറഞ്ഞു,

അതേസമയം ബാലതാരമായാണ് മീന സിനിമയിലേക്ക് എത്തപ്പെട്ടിരുന്നത്. തെലുങ്കിലൊക്കെ മീന കുറച്ച് ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തമിഴില്‍ കാര്യമായി അങ്ങനെയുള്ള വേഷം ചെയ്തിട്ടില്ല. കാരണം കുടുംബപ്രേക്ഷകരുടെ നായികയായിട്ടാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അന്യ ഭാഷ ചിത്രങ്ങളിൽ മാത്രമല്ല മീന മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു,