ടോവിനോ തോമസ് നായകനായ ‘നരിവേട്ട’യുടെ ചിത്രീകരണം പൂർത്തീകരിച്ചു

ടോവിനോ തോമസ് നായകനായ ‘നരിവേട്ട’യുടെ ചിത്രീകരണം പൂർത്തീകരിച്ചു. അനുരാജ് മനോഹരാണ് ഈ ചിത്രം സംവിധാനം ചെയുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. അടുത്തിടെ പൂർത്തിയായ ചിത്രീകരണത്തിന് ശേഷം, നായകൻ ടോവിനോ തോമസ് ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു വൈകാരികകുറിപ്പാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

ചിത്രത്തിൻ്റെ പാക്കപ്പിന് ശേഷം ടോവിനോ തോമസ് കുറിച്ചത്,  നല്ല അധ്വാനംവേണ്ട സിനിമയായിരുന്നെങ്കിലും  അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നതുകൊണ്ട്,  65 ദിവസും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്തത്. സന്തോഷവും തോന്നുന്ന ഒരുപാട് ഓര്‍മകള്‍ ഈ ഷൂട്ടിങ് കാലം തനിക്ക് തന്നു എന്നും, ടോവിനോ തോമസ് പറഞ്ഞു.

പ്രതിസന്ധികളും വെല്ലുവിളികളും ഒരുപാടുണ്ടായിരുന്നു എന്നും അതിനെ തങ്ങൾ ഒറ്റകെട്ടായി നിന്ന് അതിജീവിച്ചു.എന്ന് നിർമ്മാതാവ് ടിപ്പു ഷാൻ കുറിച്ചു. ജീവിതത്തിലെ മറക്കാൻ കഴിയാത്ത, പുതിയ പാഠങ്ങൾ പഠിപ്പിച്ച ജീവിതത്തിലെ ഒരു ഏടാണ് തങ്ങൾക്ക് ഈ ചിത്രമെന്ന് നിർമാതാവ് ഷിയാസ് ഹസ്സൻ പറയുന്നു.ചിത്രത്തിൽ വേഷമിട്ട റിനി കെ രാജൻ, സിനിമയുമായി ബന്ധപെട്ടു പ്രവർത്തിച്ച രതീഷ് കുമാർ രാജൻ, പ്രണവ് പറശ്ശിനി, ഗോകുൽനാഥ് ജി എന്നിവരും കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടി. ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഏറെ നല്ല ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ച ചിത്രമാണ് നരിവേട്ട എന്ന് അവരുടെ വാക്കുകൾ സൂചിപ്പിക്കുന്നു.

വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന എന്ന പ്രത്യേകതയുമുണ്ട്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.