
രണ്ടു വർഷത്ത് ദാമ്പത്യ ജീവിതത്തിനു ശേഷം നടി അപർണ്ണ വിനോദ് വിവാഹമോചിതയാകുന്നു. 2023 ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനിൽരാജുമായുള്ള അപർണയുടെ വിവാഹം. എന്നാൽ ഇപ്പോൾ താൻ വിവാഹമോചിതയാകുന്നു എന്നുള്ള വാർത്തയുമായി എത്തുകയാണ് നടി അപർണ്ണ വിനോദ്. ജീവിതത്തിലെ വലിയ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം ഞാൻ നിങ്ങളെ അറിയിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് നടി തന്റെ സോഷ്യൽ മീഡിയിലോടെ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.

തുടർന്ന് നടി പറയുന്നത് വളരെയധികം ആലോചിച്ച ശേഷം എന്റെ വിവാഹം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു, ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നില്ല. പക്ഷേ മുന്നോട്ടു വളരാനും എന്നിലെ മുറിവുകൾ സുഖപ്പെടാനും ഇത് ശരിയായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിവാഹ൦ ജീവിതത്തെ തന്നെ വൈകാരികമായ തളർച്ചയ്ക്കു വഴിവയ്ക്കുന്ന ഏറെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമായിരുന്നു.
അതിനാൽ ജീവിതത്തിൽ ഇനി മുന്നോട്ട് പോകുന്നതിനായി ഞാൻ ആ അധ്യായം അടച്ചു. ഈ സമയത്ത് എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവളാണ്. ഇനി മുമ്പോട്ടുള്ള യാത്ര പോസ്റ്റീവോടെയും, പ്രതീക്ഷയോടെയും സ്വീകരിക്കാൻ തയ്യാറാവുകയാണ് എന്നാണ് നടി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
അതേസമയം ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്. എന്നാൽ 2015ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അപർണ അഭിനയരംഗത്തെത്തി. 2021ൽ റിലീസ് ചെയ്ത നടുവൻ ആണ് അപർണ അവസാനം പ്രത്യക്ഷപ്പെട്ടത്.












