ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മ  വധശിക്ഷക്കെതിരെ അപ്പീലുമായി ഹൈ കോടതിയിലേക്ക് 

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മ  വധശിക്ഷക്കെതിരെ അപ്പീലുമായി ഹൈ കോടതിയിലേക്ക്. ഈ  കേസിൽ ഇന്നോ നാളെയോ ഗ്രീഷ്മ അപ്പീൽ നൽകുമെന്നാണ് വിവരം.മെറിറ്റ് നോക്കിയല്ല വിധിയെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് സെഷൻസ് കോടതി നടത്തിയതെന്നും സൂചിപ്പിച്ചാണ് അപ്പീൽ നൽകുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് അല്ലായിതെന്നും പ്രായത്തിൻ്റെ ആനുകൂല്യം ഗ്രീഷ്മക്ക് നൽകണമെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അറിയിച്ചു.കഴിഞ്ഞദിവസമായിരുന്നു പാറശ്ശാല ഷാരോണ്‍ വധകേസിൽ കോടതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചത്.

പ്രതിക്ക് വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും  കോടതി വിധിച്ചു. ഈ കേസിൽ ഗ്രീഷ്മയുടെ ,അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇങ്ങനൊരു വിധി പ്രസ്താവിച്ചത്.ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്‍റെ ഇളവ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

പൊലീസ് അതി സമര്‍ഥമായിഈ  കേസ് അന്വേഷിച്ചുവെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു, മാറിയ കാലത്തിന് അനുസരിച്ച് അന്വേഷണം നടത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍റെയും പേരെടുത്ത് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കോടതി പറഞ്ഞിരുന്നു. ഈ കേസിന്റെ വിധിയിൽ   ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് തൊഴുകൈയോടെ കോടതിക്ക് നന്ദി അറിയിക്കുകയും ചെയ്യ്തിരുന്നു.

കഴിഞ്ഞ 2022 ഒക്ടോബർ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹാലോചന വന്നതിനെ തുടർന്ന് ഷാരോണെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലർത്തിയ കഷായം നൽകുകയു൦ ചെയ്യുകയായിരുന്നു. തുടർന്ന് വീട്ടുകാർ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരിക്കുന്നത്.