ആ സിനിമയുടെ അച്ഛൻ ഞാനല്ല, പിന്നെയാരാ ധനുഷോ?; ഗൗതം വാസുദേവ് മേനോന്റെ വീഡിയോ

ഒരു സിനിമ സംവിധാനം ചെയ്തിട്ട് അത് താൻ അല്ല ചെയ്‌തത്‌ എന്ന് പറയുകയാണ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. എന്നെ നോക്കി പായും തോട്ട എന്ന സിനിമയുടെ പിതൃത്വത്തില്‍ നിന്നുമാണ് ഗൗതം വാസുദേവ് മേനോന്‍ അപ്രതീക്ഷിതമായി പിന്മാറിയിരിക്കുന്നത്. ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ‘എന്നൈ നോക്കി പായും തോട്ട’. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ ചിത്രം തന്റേതല്ല എന്ന ഗൗതം മേനോന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. എന്ത് കൊണ്ടാണ് ഇത്രയും പ്രൊഫഷണൽ ആയ ഇത്രയും എക്സ്പീരിയൻസ്ഡ് ആയ ഒരു സംവിധായകൻ ഇത്തരത്തിൽ സംസാരിക്കുന്നത് എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചിന്തിക്കുന്നത്.

നിരവധി പ്രതികരണങ്ങൾ ആണ് ഗൗതം വാസുദേവ് മേനോൻന്റെ ഈയൊരു പ്രസ്താവനയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്.ചിത്രത്തിൽ നായകൻ ആയെത്തിയത് നടൻ ധനുഷായിരുന്നു. ഈ കഴിഞ്ഞ ദിവസം ഗലാട്ട പ്ലസില്‍ ജിവിഎം അതിഥിയായി എത്തിയിരുന്നു. അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ അവതാരകനായ ഭരദ്വാജ് രംഗൻ എന്നെ നോക്കി പായും തോട്ടയുടെ പേര് പരാമര്‍ശിക്കുകയായിരുന്നു. ഇത് കേട്ടതും ഗൗതം വാസുദേവ് മേനോന്‍ ഇടപെട്ടു. ഏത് സിനിമയെക്കുറിച്ചാണ് പറയുന്നത് എന്ന് അദ്ദേഹം അവതാരകനോട് ചോദിച്ചു.

സിനിമയുടെ പേര് പറഞ്ഞപ്പോള്‍ അത് തന്റെ സിനിമയല്ലെന്നും അതിലെ ഒരു പാട്ട് മാത്രമാണ് ഓര്‍മ്മയുള്ളതെന്നുമായിരുന്നു ഗൗതം വാസുദേവ് മേനോന്റെ മറുപടി. അവതാരകന്‍ എന്നൈ നോക്കി പായും തോട്ടയെക്കുറിച്ച് ചോദിക്കുമ്പോൾ ‘ഏത് സിനിമയാണത്?’ എന്നാണ് ഗൗതം മേനോന്റെ മറുചോദ്യം. ആ സിനിമയിലെ ഒരു ഗാനം തനിക്ക് ഓർമ്മയുണ്ട്. ആ ചിത്രം മറ്റാരോ ആണ് ചെയ്തത് എന്നും ഗൗതം മേനോന്‍ മറുപടി പറഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ഇങ്ങനെ മീഡിയയില്‍ വൈറലായി മാറുകയാണ്.സംവിധായകന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. തമാശ രൂപേണയാണ് ഗൗതം മേനോൻ ഈ വാക്കുകൾ പറഞ്ഞത് എന്ന് ചിലർ പറഞ്ഞപ്പോൾ, നായകനായ ധനുഷ് എന്നൈ നോക്കി പായും തോട്ടയുടെ മേക്കിങ്ങിൽ കൈ കടത്തി എന്നാണ് മറ്റൊരു വിഭാഗം പറയുന്നു. ഇതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. 2019 നവംബറിലായിരുന്നു എന്നെ നോക്കി പായും തോട്ട റിലീസ് ചെയ്തത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയിൽ മേഘ ആകാശ്, എം ശശികുമാർ, സുനൈന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.