
തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് നടൻ മാധവ്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ച് മാധവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.തന്റെ അഭിനയ ജീവിതത്തില്‍ സ്ഥിരമായ താന്‍ പേടിയോടെ നോക്കി കാണുന്ന രണ്ട് സമയങ്ങളാണുള്ളതെന്നാണ് മാധവന്‍ പറയുന്നത്. ആദ്യത്തേത് സെറ്റിലെ ആദ്യത്തെ ദിവസമാണ്. രണ്ടാമത്തേതായി മാധവന്‍ ചൂണ്ടിക്കാണിക്കുന്നത് സിനിമയുടെ റിലീസ് ദിവസമാണ് നടൻ പറയുന്നു. എന്റെ കരിയറിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന രണ്ട് നിമിഷങ്ങളില്‍ ഒന്നാമത്തേത് ഷൂട്ടിന്റെ ആദ്യത്തെ ദിവസവും , രണ്ടാമത്തേത് റിലീസിന്റെ ആദ്യ ദിവസവുമാണ് മാധവ് പറഞ്ഞു.

അന്ന് എല്ലാവരും നമ്മളെയാകും നോക്കുക. നീ കഴിഞ്ഞു, നിന്റെ കഴിവൊക്കെ നഷ്ടമായി എന്ന് ആളുകള്‍ പറയുന്നതായി എനിക്ക് തോന്നും മാധവന്‍ പറയുന്നു. അതേസമയം സിനിമയുടെ ബോക്‌സ് ഓഫീസ് പ്രഷറില്‍ നിന്നും സ്വാതന്ത്ര്യവും സമാധാനവും നല്‍കാന്‍ ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കുന്നുണ്ടെന്നും മാധവന്‍ പറയുന്നു. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച മാധവന്‍ പിന്നീട് ആ വഴി സിനിമയിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ ഒടിടി ലോകത്തും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിടാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് പറയുകയാണ് നടൻ.
കൂടാതെ ഇത്രയും കാലം അഭിനയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല , അതുപോലെ 25 വര്‍ഷമായി നായകനായി തന്നെ അഭിനയിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നും നടൻ പറയുന്നു. ആരാധകരുടെ പ്രശംസകളാണ് തന്നെ നടനെന്ന നിലയില്‍ മെച്ചപ്പെടാനും ,നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനും പ്രേരിപ്പിക്കുന്നത് താരം പറയുന്നു. അതേസമയം ഷെയ്ത്താന്‍ ആണ് മാധവന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. അജയ് ദേവ്ഗണും, ജ്യോതികയുമായിരുന്നു ഈ ഒടിടി സിനിമയില്‍ താരത്തിനൊപ്പം അഭിനയിച്ചത്. ചിത്രം ബോക്സ്ഓഫീസിൽ വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.












