
താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ടതുണ്ടെന്ന് പലപ്പോഴും നിർമാതാക്കൾ ആവശ്യപെട്ടിട്ടുണ്ട്. കോടികൾ പ്രതിഫലം വാങ്ങുന്ന നടൻമാരുടെ പല സിനിമകളും ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പ്രമുഖ നടൻമാർ നിർമ്മിക്കുന്ന സിനിമകൾക്ക് നഷ്ടം വരുന്നില്ല,വലിയ ബ്രഹ്മാണ്ഡ സിനിമകൾ വന്നാലും ആദ്യ ഷോ കഴിഞ്ഞ് അടുത്ത ഷോയ്ക്ക് പോലും ആളില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷം ഹിറ്റായ പടങ്ങളെല്ലാം നടൻമാർ നിർമ്മിച്ചതാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

നടൻമാർ നിർമ്മിച്ച സിനിമകൾ ഇവിടെ 90 %വും വിജയിച്ചിട്ടുണ്ട്. ഒരു സിനിമയിലെ നായകൻ തന്നെ നിർമ്മിച്ച സിനിമകളാണത്. ഈ പ്രമുഖ നടൻ വേറൊരു നിർമാതാവിന് വേണ്ടി സിനിമ ചെയ്തിട്ട് അത് ഹിറ്റായിട്ടുണ്ടോ. സ്വയം സിനിമ നിർമ്മിക്കുമ്പോൾ സ്ക്രിപ്റ്റൊക്കെ അവർ നന്നായി വായിക്കും. പൈസ ചെലവാകുന്ന കേസാണ്, നീയത് കട്ട് ചെയ്യ് എന്ന് പറയും. 50 ദിവസത്തെ ഷൂട്ടാണെങ്കിൽ 45 ദിവസത്തിനുള്ളിൽ തീർക്കും. ഇതേ നടൻ വേറൊരു നിർമാതാവിന്റെ സിനിമയ്ക്ക് പോയാൽ 50 ദിവസമെന്ന് പറഞ്ഞാൽ 100 ദിവസമാകും. 55-60 ദിവസമാക്കുന്നത് മനസിലാക്കാം.
പക്ഷെ 100 ദിവസം ആകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പത്ത് കോടി ബഡ്ജറ്റെന്ന് പറഞ്ഞ് 30 കോടിയാകുന്നത് സംവിധായകന്റെ കുഴപ്പം തന്നെയാണ്. ഒരു നായകൻ നിർമ്മിക്കുന്ന സിനിമയിൽ ഇന്നേവരെ ഒരു നടൻ വൈകി വന്നിട്ടില്ല. കാരവാനിലിരുന്ന് കഞ്ചാവടിച്ചാലേ അഭിനയം വരൂയെന്ന് ഇന്നേ വരെ പറഞ്ഞിട്ടില്ല. മറ്റൊരാളുടെ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോഴാണ് വലിയ ഡിമാന്റുകൾ വെക്കുന്നത്, അതിനാൽ തന്നേയാണ് പ്രമുഖൻ നടമാർ സിനിമ നിർമ്മിച്ചാൽ അവ വിജയിക്കുന്നതും സന്തോഷ് പണ്ഡിറ്റ് പറയുന്നു.കൂടതെ പ്രമുഖ നടൻ നിർമ്മിക്കുന്ന സിനിമയ്ക്ക് ബഡ്ജറ്റ് കുറയുന്നതിനാൽ സിനിമ വീണ് പോയാലും വലിയ നഷ്ടം വരുന്നില്ല എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.












