
ആസിഫ് അലി- ജോഫിൻ ടി ചാക്കോ ചിത്രം രേഖ ചിത്രം ഇപ്പോൾ ബോക്സ്ഓഫീസിൽ അൻപതുകോടി ക്ലബ്ബിൽ ഇടം പിടിച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. സിനിമയുടെ ആഗോള കലക്‌ഷൻ റിപ്പോർട്ട് ആണിത്. ഏകദേശം ഒൻപത് കോടി മുടക്കിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ മുടക്ക് മുതലിന്റെ നാലിരട്ടി വാരികൂട്ടിയെന്നാണ് റിപോർട്ടുകൾ പറയുന്നത്. രണ്ടാഴ്ച പിന്നിടുമ്പോഴും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു വിജയ ചിത്രമായി മാറുകയാണ്.

മലയാളത്തില്‍ അപൂര്‍വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദ് പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. പ്രവർത്തിദിവസമായ ബുധനാഴ്ചയും ഒരു കോടി രൂപയാണ് കേരള ബോക്സ്ഓഫിസിൽ നിന്നും നേടിയത്. ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫിസിലും മികച്ച പ്രതികരണമാണ് നേടുന്നത്.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചത്. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഒരു മികച്ച ചിത്രമാണ്.












