
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്” എന്ന ചിത്രത്തിന് ഗംഭീര പ്രേഷക പ്രതികരണം ആണ് നേടുന്നത്. ജനുവരി 23ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. രു കോമഡി ത്രില്ലർ ആയൊരുക്കിയ ഈ ചിത്രം രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്.ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രം.
![]()
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രവും വിജയം നേടിയതോടെ നൂറ് ശതമാനം വിജയമാണ് മമ്മൂട്ടി കമ്പിനി സ്വന്തമാക്കുന്നത്. 2025 എന്ന പുതിയ വർഷവും ഈ ചിത്രത്തിലൂടെ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് മമ്മൂട്ടി. അതുപോലെ തമിഴിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഗൗതം മേനോനും മലയാളത്തിൽ സൂപ്പർ ഹിറ്റോടെ തുടക്കം കുറിച്ചിരിക്കുകയാണ്.
ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ ചിത്രത്തിൽ രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിരിയും ത്രില്ലും കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന രീതിയിലുള്ള തമാശകളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.












