
നയൻതാര പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു നടൻ ധനുഷ്. നാനും റൗഡി താന്‍’ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവര്‍ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മദ്രാസ് ഹൈകോടതിയെ അറിയിച്ചു.നയൻ താര ഈ ചിത്രത്തിലെ നായിക ആയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍, സിനിമയുടെ 28 സെക്കന്‍ഡ് പിന്നണി ദൃശ്യങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചു. ദൃശ്യങ്ങള്‍ ഉപയോഗിച്ചതിലൂടെ പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാൽ നെറ്റ്ഫ്‌ളിക്‌സും നടപടിക്രമം പാലിക്കാത്ത ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ രേഖപ്പെടുത്തിയ കോടതി, വിധി പറയുന്നത് തിയതി വ്യക്തമാക്കാതെ മാറ്റി. വിഘ്‌നേഷ് ,നയന്‍താരയുടെ വിവാഹ വിശേഷങ്ങള്‍ ചേര്‍ത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ ഡോക്യുമെന്ററിക്കെതിരെയാണ് കേസ്.
അതേസമയം 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യം ചെയ്ത നയന്‍താര ധനുഷിന് മറുപടിയായി മൂന്ന് പേജുള്ള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. നാനും റൗഡി താന്‍ സിനിമയിലെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.എന്ന് ,അത് ധനുഷ് നിയമനടപടിക്കൊരുങ്ങി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടനെതിരെ നയന്‍താര രംഗത്തെത്തിയിരുന്നത്.












