ഇനിയും നിന്നെ മലയാള സിനിമ ചെയ്യിപ്പിക്കില്ല! ബി ഉണ്ണി കൃഷ്ണന് ഓർമ്മപ്പിശക്, സാന്ദ്ര തോമസ്

നിർമാതാവ് ബി ഉണ്ണികൃഷ്ണന് കാര്യമായ എന്തോ ഓർമ്മപ്പിശകുണ്ട്. നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് പറയുന്നു. താൻ രണ്ട് പ്രാവശ്യം ഉണ്ണികൃഷ്ണനുമായി  സംസാരിച്ചിരുന്നു. ഒന്ന് ഭദ്രൻ സാറിന്റെ മീറ്റിംഗിൽ. അന്ന് ഇനി നിന്നെ മലയാള സിനിമ ചെയ്യിപ്പിക്കില്ല എന്ന് പറഞ്ഞ് പോവുന്നുണ്ട് , എന്നാലത്  മീറ്റിംഗിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തില്ലല്ലോ സാന്ദ്ര തോമസ് പറയുന്നു , മാധ്യമങ്ങളോട് ആയിരുന്നു സാന്ദ്രയുടെ പ്രതികരണം. അതുപോലെ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിനായി ഏഴ് ലക്ഷം രൂപ വാങ്ങിയെന്നാണ് ഉണ്ണികൃഷ്ണൻ ആരോപിക്കുന്നത്. ഇത് തെറ്റായ കാര്യമാണ്.

‘ഓം ശാന്തി ഓശാന’  എന്ന ചിത്രത്തിന് മൂന്നര ലക്ഷം രൂപ ചെലവ് ചെയ്തിരുന്നു. എന്നാൽ   പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിന്റെ സെറ്റിൽമെന്റിനായി ആവശ്യപ്പെട്ടത് 25ലക്ഷം രൂപയായിരുന്നു. എന്നാൽ ഈ പണം നൽകാതെ സിനിമ ചെയ്യാനാവില്ലെന്ന സ്ഥിതി വന്നതോടെ, ബി ഉണ്ണികൃഷ്ണൻ, ജൂഡ് ആന്തണി, മിഥുൻ മാനുവൽ തോമസും ഒരു ഹോട്ടലിൽ വച്ച് സംസാരിച്ചിരുന്നു. അന്ന് ഫെഫ്ക ഇനി സഹകരിക്കില്ല എന്ന രീതിയിൽ വരെ സംസാരിച്ച സമയത്ത് തുടക്കക്കാരി എന്ന നിലയിൽ ഭയന്നു പോയി. അങ്ങനെയാണ് മൂന്ന് ലക്ഷം രൂപ കൂടിചേർത്ത് റൌണ്ട് ഫിഗറായി ഏഴ് ലക്ഷം രൂപ വാങ്ങിയത് സാന്ദ്ര പറയുന്നു.


ഇതൊക്കെ ബി ഉണ്ണികൃഷ്ണൻ നേരിട്ട് ഇടപെട്ട ചർച്ച ചെയ്തതാണ്. അന്ന് സിനിമയുമായി ബന്ധപ്പെട്ടുണ്ടായ അഭിമാനക്ഷതത്തിന് ഇവരിൽ നിന്ന് ക്ഷമാപണം എഴുതി വാങ്ങിയിരുന്നു. ഇത് ഫ്രൈഡേ ഫിലിം ഹൌസിൽ ഫ്രെയിം ചെയ്ത് വച്ചിരുന്നു സാന്ദ്ര പറഞ്ഞു. അതേസമയം  പൊതുമധ്യത്തിൽ  തന്നെ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഈ കേസിലെ രണ്ടാം പ്രതി  നിർമാതാവ് ആന്റോ ജോസഫാണ്.

ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും, സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. അതുപോലെ ഈ പരാതിയിൽ  ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തന്നോട്  സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴിൽ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയവയും ഉണ്ട്.