
നമ്മുടെയൊക്കെ പ്രിയപ്പെട്ട അന്തരിച്ച നടൻ തിലകന് രണ്ടു കല്യാണം കഴിച്ചിട്ടുണ്ട്. രണ്ടുപേരെയും പക്ഷെ പുള്ളി ഔദ്യോഗികമായി വിവാഹം ചെയ്തതല്ല. വിവാഹം ചെയ്യാതെയാണ് ഇദ്ദേഹം രണ്ടുപേർക്കുമൊപ്പം ഒരു ലിവിങ് ടുഗെദർ ജീവിതം നയിച്ചത്. ഇങ്ങനെയാണ് ചില കഥകൾ. നിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കിലും അവരെ ഞാന്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് തിലകന്‍ പറഞ്ഞിട്ടുണ്ടെന്നും’, ആലപ്പി അഷ്‌റഫ് പറയുന്നു. നടി ശാന്തയായിരുന്നു തിലകന്റെ ആദ്യ പങ്കാളി. ഈ ബന്ധത്തില്‍ ജനിച്ച മക്കളാണ് ഷമ്മി തിലകനും ഷോബി തിലകനുമടക്കമുള്ള താരങ്ങള്‍. ഇതിന് പിന്നാലെ സഹതാരമായി അഭിനയിച്ച സരോജവും തിലകന്റെ പങ്കാളിയായി. ഈ ബന്ധത്തിലും നടന് മൂന്ന് മക്കളുണ്ട്.
ഇപ്പോഴിതാ തിലകനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മലയാള സിനിമയില്‍ ഏറ്റവും വിവാദങ്ങള്‍ ഉണ്ടാക്കിയ നടനായിരുന്നു തിലകന്‍. സ്വന്തം നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ച് നിന്നതിന്റെ പേരില്‍ തിലകനെ പല സംഘടനകളും വിലക്കിയിരുന്നു.നിലനില്‍പ്പിനു വേണ്ടി സീരിയലില്‍ അഭിനയിക്കാമെന്ന് കരുതി ഒരു സീരിയല്‍ നിര്‍മ്മാതാവുമായി കരാര്‍ ഒപ്പിട്ടെങ്കിലും അവിടെയും വിലക്കുണ്ടായി. ഇതുകൂടി അറിഞ്ഞതോടെ തിലകന്‍ ചേട്ടന്റെ കണ്ണ് ആദ്യമായി നിറഞ്ഞുവെന്ന് പറയപ്പെടുന്നു എന്നാണ് ആലപ്പി അശ്റഫ് പറയുന്നത്.

ഇതിനിടയില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സംവിധായകന്‍ ഷാജി കൈലാസ് ഇടപെട്ടിട്ടാണ് അദ്ദേഹത്തിന് എതിരായിട്ടുള്ള സംഘടന വിലക്കുകള്‍ മാറുന്നത്. ശേഷം സംവിധായകന്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി. അതുപോലെ തെന്നെ നടൻ തിലകന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടന്‍ തിലകന്‍ 2012ലാണ് മരണപ്പെടുന്നത്.












