ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകും! ഷാഫിയുടെ നില അതീവഗുരുതരമായ തുടരുന്നു; ബി ഉണ്ണി കൃഷ്ണൻ

സംവിധായകൻ ഷാഫിയുടെ നില അതീവഗുരുതരമായി തന്നെ തുടരുകയാണ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറയുന്നു,കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഷാഫി ഗുരുതരവസ്ഥയിൽ ഹോസ്പിറ്റലിലാണെന്ന് വിവരം വാർത്തകളായി എത്തിയത്,അദ്ദേഹത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസംഅദ്ദേഹത്തിന്റെ തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്യ്തിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ നിലയിൽ മാറ്റമില്ലയെന്നും, അതീവ ഗുരുതരവസ്ഥയിൽ തന്നെ തുടരുകയാണെന്നും സംവിധായകൻ ഉണ്ണി കൃഷ്ണൻ പറയുന്നത്, കൂടാതെ സാധ്യമായ എല്ലാ ചികിത്സയും അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹത്തിനെ മെച്ചപ്പെട്ട ഫലം ഉണ്ടകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.കുടുംബാംഗങ്ങളും ,സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരുംഇവിടെ തന്നെയുണ്ട്, ഏറ്റവും ഫലപ്രദമായ ചികിത്സയാണ് നല്‍കിവരുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജനുവരി 16ന് ആയിരുന്നു ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം വെന്റിലേറ്ററിൽ തുടരുകയാണ്.

1995-ല്‍ ആദ്യത്തെ കണ്‍മണിയിലൂടെ അസിസ്റ്റന്‍ഡ് ഡയറക്ടറായി സിനിമാ കരിയര്‍ തുടങ്ങിയ ഷാഫി 2001-ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം വൺ മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് സ്വാതന്ത്രസംവിധായകനായി തീർന്നത്. കല്യാണ രാമൻ, പുലിവാൽ കല്യാണം, മായാവി, ചോക്ലേറ്റ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളും അദ്ദേഹം സംവിധാനം ചെയ്യ്തിട്ടുണ്ട്. 2022-ല്‍ റിലീസ് ചെയ്ത ഷറഫദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദമാണ് അവസാനം സംവിധാനം ചെയ്തത്.