‘രേഖാചിത്ര’ത്തിന്റെത് ഒരു ബ്രില്യന്റ് ചിന്ത! അതിനൊപ്പം ഞാനും നിന്നു, മമ്മൂട്ടി 

‘രേഖാചിത്രം’ എന്ന സിനിമയുടെ കഥയിലെ ബ്രില്യൻസ് ആണ് തന്നെ ആകർഷിച്ചതെന്നും, ഇതുവരെ പറയാത്തൊരു കഥയുടെ കൂടെ താനും നിൽക്കുകയായിരുന്നു നടൻ മമ്മൂട്ടി പറയുന്നു. ഈ സിനിമയുടെ സത്യസന്ധമായ കഥയിൽ താനും ഒരു ഭാഗമാണ്. രേഖാചിത്രത്തിന്റേത് ഒരു ബ്രില്യന്റ് ചിന്തയാണെന്നും അത്തരമൊരു സിനിമ ഒരാൾ എടുക്കാൻ മുന്നോട്ട് വരുമ്പോൾ നമ്മൾ കൂടെ തന്നെ നിൽക്കണം നടൻ മമ്മൂട്ടി പറയുന്നു, കഴിഞ്ഞ ദിവസം മമ്മൂട്ടി അഭിനയിച്ച പുതിയ ചിത്രം ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സിന്റെ പ്രസ് മീറ്റിങ്ങിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പടുത്തിയത്.

രേഖാചിത്രത്തിന്റെ കഥ വന്ന വഴിയിലെ സത്യസന്ധമായ കഥയിൽ ഈ ഞാനുണ്ട്. ഞാൻ മാറി നിന്നാൽ ഒരുപക്ഷേ ആ സിനിമ നടക്കില്ല. മമ്മൂട്ടി ചേട്ടൻ എന്ന് പറയുന്നതൊക്കെ എന്റെ സ്വന്തം അനുഭവങ്ങളാണ്. മമ്മൂട്ടി ചേട്ടാ എന്നൊക്കെ പറഞ്ഞ് കത്ത് കിട്ടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊരു ബുദ്ധിപരമായ ചിന്തയാണ് മമ്മൂട്ടി പറയുന്നു. അപ്പോൾ സ്വാഭാവികമായി ഞാൻ സമ്മതിച്ചില്ലെങ്കിൽ അവർക്ക് ഈ സിനിമ എടുക്കാൻ കഴിയില്ല.

അങ്ങനെ നടന്നിട്ടില്ലാത്ത ഒരു സംഭവം , അല്ലെങ്കിൽ പാരലൽ ഹിസ്റ്ററിയിൽ ഒരു സിനിമ നമുക്ക് ഉണ്ടായിട്ടില്ല. അങ്ങനെ ആരെങ്കിലുമൊക്കെ ചെയുമ്പോൾ നമ്മൾ കൂടെ തന്നെ നിൽക്കേണ്ട നടൻ പറയുന്നു, അതേസമയം ആസിഫ് അലി, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമായിരുന്നു രേഖാചിത്രം . 1985ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ കാതോട് കാതോരം സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.