
രണ്ടാം തവണയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ കുറ്റകൃത്യം ആവർത്തിക്കുന്നത് നടിയും, അഭിഭാഷകയുമായ ശാന്തി മായാദേവി. കുറ്റകരമായി ഭീഷണിപ്പെടുത്തുക, അപകീർത്തികരമായ വിധത്തിൽ നടിയുടെ പേര് ഉൾപ്പെടുത്തി സോഷ്യൽ മീഡിയിൽ പോസ്റ്റ് ഇടുക, വ്യാജ ശബ്ദരേഖ ഉൾപ്പെടെ പ്രചരിപ്പിക്കുക എന്നതെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഇത്തരം വ്യാജ പരാമർശങ്ങൾക്കെതിരെയാണ് നിയമപരമായി നീങ്ങുന്നതെന്ന് നടിയുടെ അഭിഭാഷക ശാന്തി മായാദേവി പറയുന്നു, ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ എളമക്കര പൊലീസാണ് സംവിധായകൻ സനൽ കുമാർ ശശിധരന് എതിരെ കേസ് എടുത്തിരിക്കുന്നത്.

സംവിധായകനെതിരേ പോലീസ് എഫ് ഐ ആർ ഇട്ടുഇട്ടിട്ടു ഇട്ടുകഴിഞ്ഞു എന്നും ശാന്തി പറയുന്നു. ഞാൻ നടിക്ക് ആവശ്യമായ നിയമ സഹായം നൽകുന്നു. രണ്ടാം തവണയാണ് ഇദ്ദേഹം ഈ കുറ്റകൃത്യം ആവർത്തിക്കുന്നത്. 2022ൽ ഐപിസി 354ഡി പ്രകാരമാണ് കേസ് എടുത്തത്. സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്യുന്നു എന്നതായിരുന്നു സംവിധായകൻ ചെയ്യ്ത കുറ്റകൃത്യം.

ഇപ്പോൾ ഭാരതീയ ന്യായസംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് സംവിധായകനെതിരെ എഫ്ഐആർ ഇട്ടിരിക്കുന്നത്. ഇന്ത്യയിൽ ആണെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സനൽകുമാർ നേരിടേണ്ടി വരും. സനൽകുമാർ ഇപ്പോൾ അമേരിക്കയിലാണ്, കേരളപോലീസ് ഇപ്പോൾ ഇയാളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അവിടെ ചെയ്യാൻ കഴിയുന്ന നിയമനടപടികൾ ആണ് ഇപ്പോൾ കേരള പൊലീസ് ആരംഭിച്ചിരിക്കുന്നത്. സനൽകുമാറിനും, അയാളെ സംരക്ഷിക്കുന്നവർക്കും സ്പോൺസർ ആയി നിൽക്കുന്നവർക്കും ഇത് ബുദ്ധിമുട്ടായി വരും എന്നും അഭിഭാഷക ശാന്തി പറയുന്നു.
പല ഇൻഡസ്ട്രിയിലും ജോലി ചെയ്യുന്ന ആളാണ് നടി. അവരുടെ നിത്യജീവിതത്തിൽ ഈ പരാമർശങ്ങൾ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പലരും ഇതെന്താണെന്ന് വിളിച്ചു ചോദിക്കുന്നുണ്ട്,അത് നടിയുടെ ശബ്ദം അല്ല എന്ന് കേൾക്കുന്നവർക്ക് അറിയാം. കുമാർ ശശിധരൻ മാത്രമല്ല നിയമവിരുദ്ധമായി ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ തടയിടാൻ ഈ രാജ്യത്ത് നിയമ സംവിധാനമുണ്ടെന്നും ശാന്തി പറഞ്ഞു.












