അപകടം നടന്നതിന് ശേഷം പരിക്കിന്റെ പേരിൽ തന്നെ സിനിമയിൽ നിന്നും മാറ്റിനിർത്തുമോ എന്ന ഭയമുണ്ടായിരുന്നു, സംഗീത് പ്രതാപ്

പ്രേമലു എന്ന ചിത്രത്തിലെ നസ്ലിൻ്റെ കഥാപാത്രത്തിന്റെ ഉറ്റസുഹൃത്തായ അമൽ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ ജനപ്രീതി ലഭിച്ച നടനാണ് എഡിറ്റർ കൂടിയായ സം​ഗീത് പ്രതാപ്. ബ്രോമാൻസാണ് റിലീസിന് തയ്യാറെടുക്കുന്ന സം​ഗീതിന്റെ പുതിയ സിനിമ. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് നടന് കാർ അപകടത്തിൽ പരിക്കേറ്റിരുന്നു. ഒരു മാസത്തോളം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു താരം, ഇപ്പോഴിതാ അപകടസമയത്തെ അനുഭവവും എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടൻ.

അപകടം നടന്നശേഷം പരിക്കിന്റെ പേരിൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കുമോയെന്ന ടെൻഷനായിരുന്നു ഏറ്റവും കൂടുതൽ. ഹെൽത്തൊക്കെ ഓക്കെയായി. രക്ഷപ്പെട്ടു ചത്തിട്ടില്ല. മാത്യുവാണ് എന്നെ രക്ഷിച്ചത്. മാത്യു സീറ്റ് ബെൽറ്റിടാൻ സഹായിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ മാത്യുവിന്റെ ദേഹത്തായിരുന്നേനെ. എന്റെ ഫസ്റ്റ് രക്ഷൻ അർജുൻ ചേട്ടനാണ്. ഫ്രണ്ട്സീറ്റിലിരിക്കുന്ന അർജുൻ ചേട്ടനൊക്കെ സീറ്റ് ബെൽറ്റ് ഇട്ടിരുന്നു. ആദ്യം സീറ്റ് ബെൽറ്റിടാൻ കുറേ ശ്രമിച്ചു. പക്ഷെ അത് ജാമായിരുന്നു.


എനിക്ക് സീറ്റ് ബെൽറ്റിടുന്നത് ഇഷ്ടവുമല്ല. അതിനിടയിലാണ് മാത്യുവന്ന് ജാമായ സീറ്റ് ബെൽറ്റ് വലിച്ചെടുത്ത് ഇട്ട് തന്നത്. ഇത് ഇട്ടതും ഞാൻ നേരെ നോക്കുമ്പോൾ കാണുന്നത് വണ്ടി പാളുന്നതാണ്.  രണ്ട് സെക്കന്റിനുള്ളിൽ വണ്ടി ഇടിച്ച് മറിഞ്ഞു.  അതേ എനിക്ക് ഓർമയുള്ളു. അർജുൻ‌ ചേട്ടനും എന്നെപ്പോലെയുള്ള അവസ്ഥയിലായിരുന്നു.  വണ്ടി ഓഫ് ചെയ്യാൻ നോക്കുമ്പോൾ ഡ്രൈവർ ചേട്ടനെ കാണാനില്ല. പുള്ളി എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷെ അപകടം നടന്നശേഷവും എന്റെ ടെൻഷൻ ഇവർ എന്നെ ബ്രോമാൻസിൽ നിന്ന് ഇതിന്റെ പേരിൽ ഒഴിവാക്കുമോ എന്നതായിരുന്നു, എന്നാൽ അങ്ങനെ ഉണ്ടാവില്ല എന്ന് മാത്യു എന്നെ സമാധാനിപ്പിച്ചു സംഗീത് പറഞ്ഞു.