സോഷ്യൽ മീഡിയിൽ വൈറലായ മൊണാലിസ ഇനിയും ബോളിവുഡിലേക്ക്; ചിത്രവുമായി ബന്ധപ്പെട്ടിട്ടുള്ള കരാറിൽ ഒപ്പ് വെച്ച് കുടുംബം

ഉത്തർപ്രദേശിലെ കുംഭമേളക്കിടെ സോഷ്യൽ മീഡിയിൽ വൈറലായ മൊണാലിസ എന്ന പെൺകുട്ടി ഇനിയും ബോളിവുഡ് സിനിമയിലേക്ക്. മോനി ബോണ്‍സ്ലെ എന്ന യുവതി ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. മൊണാലിസ ‘ഡയറി ഓഫ് മണിപ്പൂര്‍’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഈ സിനിമയുമായി ബന്ധപ്പെട്ടപ്പെട്ട് മൊണാലിസയുമായി സംസാരിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്ര മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

കുടുംബം അനുവദിക്കുകയാണെങ്കില്‍ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ വ്യക്തമാക്കിയിരുന്നു, സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടേയും ചിത്രം സനോജ് മിശ്ര പങ്കുവെച്ചിട്ടുണ്ട്.സംവിധയകാൻ സനോജ് മിശ്ര രാമജന്മഭൂമി, ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍, കാശി ടു കശ്മീര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.

അതേസമയം മൊണാലിസയുടെ കണ്ണുകളോട് സാദൃശ്യമുള്ളതാണ് മോനിയുടെ കണ്ണുകളെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത് . പിന്നീട് മോനി ജന്മനാടായ മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് തിരിച്ചിരുന്നു. മോനിയുടെ ചിത്രങ്ങളും ,വീഡിയോയും പ്രചരിച്ചതോടെ മോനിയെ കാണാൻ ആയി പല സ്ഥലങ്ങളിൽ നിന്നുംനിരവധി പേര് എത്തിയിരുന്നു, കൂടാതെ ബോളിവുഡ് നടൻ സൽമാൻ ഖാനും മൊണാലിസയെ കാണാൻ എത്തിയിരുന്നു.