രണ്ടു വയസുകാരിയുടെ കൊലപാതകത്തിൽ ദുരൂഹത മാറുന്നില്ല! അമ്മ ശ്രീതുവും, ഹരികുമാറും തമ്മിൽ വഴിവിട്ട ബന്ധം

തിരുവനന്തപുരം ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ദുരൂഹത നിലനിൽക്കുന്നു ഇപ്പോളും. അമ്മ ശ്രീതുവും, ഹരികുമാറും ഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് ഇങ്ങനൊരു കൊലപാതകത്തിനും കാരണമെന്ന് ഹരികുമാർ മൊഴി കൊടുത്തിരുന്നു, ഇരുവരും തൊട്ടടുത്തുള്ള മുറികളിൽ ഇരുന്ന് വാട്സ്ആപ് വീഡിയോ കോളുകൾ ചെയ്യ്തിരുന്നു.

ഹരികുമാർ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായി, ഈ പൂജാരിയെ സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകൾ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏർപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോൾ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നൽകിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു.

കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ   നാട്ടുകാർക്കൊന്നും  ഹരികുമാറിനെക്കുറിച്ച് കാര്യമായി അറിയുകയില്ല. സഹോദരിയെ ഇഷ്ടമായിരുന്നു. എന്നാൽ കുട്ടികളെ ഇഷ്ടമല്ലാതിരുന്നതിന്റെ കാരണം തേടുകയാണ് ഇപ്പോൾ പൊലീസ്. സുഹൃത്തായ കരിക്കകം സ്വദേശി 30 ലക്ഷം തട്ടിയെടുത്തുവെന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. വീട് വാങ്ങാൻ കൈമാറിയ പണമാണ് തട്ടിയെടുത്തതെന്നാണ് മൊഴി. ഏറെ നാളെയായി ശ്രീതുവും ,ഭർത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവർക്ക് എട്ട് വയസുള്ള മകൾ കൂടിയുണ്ട്.അമ്മയുടെ കുടുംബവീട്ടിൽ കഴിഞ്ഞദിവസം കുഞ്ഞിനെ സംസ്കരിച്ചു. അച്ഛൻ ശ്രീജിത്തിനെയും അമ്മൂമ്മയും  സംസ്കാരചടങ്ങുകൾ പങ്കെടുക്കാൻ പൊലീസ് എത്തിച്ചിരുന്നു.