
പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമായിരുന്നു ‘തെങ്കാശിപ്പട്ടണം’. ഇപ്പോൾ ചിത്രത്തെ കുറിച്ച് ആര്‍ട്ട് ഡയറക്ടറായ ബോബന് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഈ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ അത് വിജയിക്കില്ല എന്നാണ് പലരും കരുതിയിരുന്നത്. മാത്രമല്ല തനിക്ക് ചെറിയൊരു റോള്‍ സിനിമയില്‍ ഉള്ളത് എന്ന് കരുതി ദിലീപ് സങ്കടപ്പെടുകയും ചെയ്തിരുന്നുവെന്ന് പറയുകയാണ് ആര്‍ട്ട് ഡയറക്ടറായ ബോബന്. തെങ്കാശിപ്പട്ടണം ഹിറ്റാവും എന്ന അതിന്റെ സംവിധായകനോ ,നിര്‍മാതാവിനോ അതില്‍ അഭിനയിച്ചിരിക്കുന്ന താരങ്ങള്‍ക്കോ പ്രതീക്ഷ ഉണ്ടായിരുന്നില്ല. കാരണം അതിന്റെ ചിത്രീകരണം നടക്കുമ്പോൾ ആ രീതിയിലാണ് അത് പൊക്കോണ്ടിരുന്നത്.

അവര്‍ക്കാണ് പ്രധാന കഥാപാത്രങ്ങള്‍ എനിക്കില്ലെന്ന് ദിലീപ് പറഞ്ഞു സങ്കടപെടുമായിരുന്നു. അന്ന് സുരേഷ് ഗോപിയൊക്കെ തെളിഞ്ഞുനിൽകുന്ന സമയമാണ്. ഈ ചിത്രത്തിലെ തെങ്കാശി തമിഴ് പൈങ്കിളി’ എന്ന പാട്ടിന്റെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടക്കുകയാണ്. ആറോ , ഏഴോ ലക്ഷം രൂപയ്ക്കാണ് അതിന്റെ സെറ്റിട്ടത്. ആ സമയത്ത് ലാല്‍ സാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വീട് പണയം വെച്ചിട്ട് കിട്ടിയ പൈസയാണ് ഇതെന്നാണ്. ഒരുപക്ഷേ ഈ പടം ഓടിയില്ലെങ്കിൽ എന്താവും ആയിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. റോഡില്‍ കിടക്കേണ്ട അവസ്ഥ വരുമെന്ന് പുള്ളി പറയുമായിരുന്നു.

എന്തായാലും ആ പടം നല്ലപോലെ ഓടി, പുള്ളിക്ക് ലാഭത്തിന് മുകളില്‍ ലാഭം ലഭിച്ചു. അതുപോലെ ദിലീപ് തനിക്ക് ഇതില്‍ വലിയ റോളില്ലെന്നും സുരേഷ് ഗോപിയും, ലാലുമാണ് പരസ്പരം അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും വിഷമത്തോടെ പറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞു സിനിമയുടെ 250-ാം ദിവസം ആഘോഷിക്കുമ്പോള്‍ ഇപ്പോള്‍ എങ്ങനെ ഉണ്ടെന്ന് ദിലീപിനോട് ചോദിച്ചപ്പോള്‍ സമ്മതിക്കണം എന്നായിരുന്നു അദ്ദേഹത്തിന് മറുപടി, കാരണം ദിലീപിന്റെ കയ്യിലൂടെയാണ് പടം പോകുന്നത് എന്ന് അത് കണ്ടു കഴിഞ്ഞപ്പോള്‍ വ്യക്തമായി. ദിലീപിന്റെ കഥാപാത്രത്തിന്റെ ബുദ്ധിയിലൂടെയാണ് സിനിമ മൊത്തത്തില്‍ പോകുന്നത്. അത് ദിലീപ് സമ്മതിക്കുകയും ചെയ്തു ബോബൻ പറയുന്നു.












