നോട്ടങ്ങളിലൂടെ ആയിരുന്നു ഞങ്ങൾ സംസാരിച്ചത്! എനിക്ക് നല്ല ആത്മവിശ്വാസം തന്നിരുന്ന ആളാണ് അച്ഛൻ, അച്ഛനെ കുറിച്ച് ശോഭന

പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് ശോഭന, താരം ഇപ്പോൾ തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താനൊരു അച്ഛന്‍ കുട്ടിയാണെന്നാണ് ശോഭന പറയുന്നത്. ”അച്ഛന്റെ പൊക്കമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. സ്വഭാവവും അച്ഛന്റേയാണ്. അച്ഛന്‍ ഉപദേശങ്ങളൊന്നും തരില്ല. ഇടയ്ക്ക് ഞങ്ങള്‍ കണ്‍കോണിലൂടെ നോക്കും. നോട്ടങ്ങളിലൂടെയാണ് ഞങ്ങള്‍ കൂടുതലും സംസാരിച്ചിരുന്നത്. പറയാതെ തന്നെ ഒരുപാട് കാര്യങ്ങള്‍ പറയുന്ന ആളാണ് അച്ഛന്‍ ചന്ദ്രകുമാര്‍ ശോഭന പറയുന്നു.

കൂടാതെ നിശബ്ദമായി എനിക്ക് ആത്മവിശ്വാസം തന്നിരുന്ന വ്യക്തിയാണ്. അച്ഛനെ എനിക്ക് അറിയാമായിരുന്നു. എനിക്ക് അറിയാമെന്ന് അച്ഛനും അറിയാമായിരുന്നുവെന്നും ശോഭന പറയുന്നു.നല്ല വായനക്കാരനും ചിത്രകാരനുമായിരുന്നു അച്ഛൻ. അതുപോലെ ആര്‍ക്കിടെക്ചറിനെക്കുറിച്ചും അറിവുണ്ട്. എന്‍ജീനിയറായിരുന്നു. വലിയ കാര്യങ്ങളൊന്നും ചെയ്ത് ഊര്‍ജം കളയാനിഷ്ടപ്പെട്ടില്ല. ഒരു സര്‍ജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല, അങ്ങനെയാണ് അച്ഛൻ മരിക്കുന്നത്.

അതേസമയം അച്ഛന്‍ തന്റെ നൃത്തമോ, അഭിനയമോ കണ്ട് അങ്ങനെയൊന്നും  അഭിനന്ദിച്ചിട്ടില്ല.  മരിക്കുന്നതിന് മുമ്പൊരിക്കല്‍ പത്മസുബ്രഹ്‌മണ്യത്തോടൊപ്പമുള്ള എന്റെ നൃത്തം കണ്ട് നന്നായി ചെയ്തു എന്നു പറഞ്ഞു. സ്‌മോള്‍ അടിക്കുന്ന ആളാണ്. മദ്യത്തിന്റെ പുറത്താണോ യഥാര്‍ത്ഥത്തിലാണോ അത് പറഞ്ഞതെന്ന് എനിക്കിപ്പോഴും സംശയമുണ്ട്, ശോഭന പറഞ്ഞു. ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെട്ടിരുന്ന ലളിത പത്മിനി രാഗിണിമാരുടെ അനിയനാണ് ശോഭനയുടെ അച്ഛന്‍.