സ്‌കൂൾ പഠനസമയത്ത് ഡാൻസിനോട് താൽപര്യം! സിനിമയുടെ എബിസിഡി പോലും അറിയില്ലായിരുന്നു, സിനിമയിലേക്ക് എത്തപെട്ടതിന് കുറിച്ച് പ്രിയാമണി

മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് പ്രിയ മണി. ഇപ്പോൾ താരം എങ്ങനെ താൻ സിനിമയിലേക്ക് എത്തപ്പെട്ടു എന്നതിന് കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. പരസ്യ ചിത്രങ്ങളിലൂടെ ആയിരുന്നു താൻ സിനിമയിലേക്ക് എത്തപ്പെട്ടത്. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു. താനും ആ വഴിയിലേക്ക് എത്തുമായിരുന്നു. പക്ഷെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ഡാന്‍സിനോട് ആയിരുന്നു താല്‍പര്യം, നടി പറയുന്നു.

സിനിമയുടെ എബിസിഡി അറിയാത്ത കുട്ടിക്കാലത്തിലൂടെ കടന്നു വന്നയാളാണ് ഞാന്‍. അമ്മ ലതാമണിയുടെ വീട് തിരുവനന്തപുരത്താണ്. അച്ഛന്‍ വാസുദേവമണി പാലക്കാട് സ്വദേശി. ഞാന്‍ ജനിച്ചതിന് ശേഷമാണ് അച്ഛനും അമ്മയും ബെംഗളൂരുവിലേക്ക് താമസം മാറിയത്. അമ്മ ദേശീയ തലത്തില്‍ ബാഡ്മിന്റന്‍ പ്ലെയറായിരുന്നു. ഒരുപക്ഷേ, ഞാനും ആ വഴിയിലൊക്കെ എത്തിച്ചേരുമെന്നായിരുന്നു മറ്റുള്ളവരുടെ പ്രതീക്ഷ.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഡാന്‍സിനോടായിരുന്നു  താല്‍പര്യം. പക്ഷേ, കോളജില്‍ എത്തിയതോടെ ആ ഇഷ്ടം മാറി. മോഡലിങ്ങിനോട് ക്രേസ് ആയി. ഫോട്ടോഷൂട്ടിലൂടെയാണ് തുടക്കം.  ഒരു പരസ്യത്തിന് വേണ്ടി സാരിയുടുത്തു നില്‍ക്കുമ്പോഴാണ് ഭാരതിരാജയുടെ ‘കണ്‍കളാല്‍ കൈതി സെയ്’ എന്ന സിനിമയിലേക്ക് നായികയെ തിരയുന്ന വിവരം അറിഞ്ഞത്. അച്ഛന്‍ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. എന്നോട് കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞ ഉടനെ ഭാരതി സര്‍ ഓകെ പറഞ്ഞു.

അന്ന് അവിടെ എന്താണ് സംഭവിച്ചതെന്ന് പിന്നീടൊരിക്കല്‍ ആ സിനിമയുടെ തിരക്കഥാകൃത്ത് പ്രേം സാറാണ് വെളിപ്പെടുത്തിയത്. ദാവണിയുടുത്ത, മേക്കപ്പ് ഇല്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയെയാണ് ഭാരതി സാര്‍ അന്വേഷിച്ചിരുന്നത്. അപ്പോഴാണ് പരസ്യ ചിത്രത്തിന് വേണ്ടി സാരിയുടുത്ത് മുല്ലപ്പൂവു ചൂടി ഞാന്‍ മുന്നിലെത്തിയത് , അങ്ങനെ പരസ്യ ചിത്രത്തിലൂടെ താൻ സിനിമയിലെത്തി പ്രിയാമണി പറഞ്ഞു.