അദ്ദേഹത്തിന്റെ ഒരു ഫോൺ കോൾ എന്റെ ജീവിതം തന്നെ മാറിമറിഞ്ഞു! ആദ്യമായി അവസരം കിട്ടിയ സിനിമ നടന്നില്ല; ബിജുക്കുട്ടൻ 

മിമിക്രി കലാരംഗത്തിലൂടെ മലയാളസിനിമയിലേക്ക് എത്തപ്പെട്ട നടൻ ആണ് ബിജുക്കുട്ടൻ, ഇപ്പോൾ താരം തന്റെ ആദ്യ സിനിമയിൽ അവസരം ലഭിച്ചപ്പോൾ നിരാശ തോന്നിയെന്നും, താൻ സിനിമയിൽ എത്തപെട്ടതിന് കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിലൂടെ. മമ്മൂട്ടി കാരണമാണ് താൻ സിനിമയിൽ എത്തിയത് , ആദ്യമായി അവസരം കിട്ടിയ സിനിമ നടന്നില്ല, അതോടെ സിനിമയിലേക്ക് വരാൻ മടി തോന്നി. അതോടെ താൻ മിമിക്രിയിൽ മാത്രം ശ്രദ്ധിക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് അദ്ദേഹം തന്നെ ഫോൺ വിളിച്ചത്, മമ്മൂട്ടിയുടെ ഒരു ഫോൺ കോൾ എന്റെ ജീവിതം തന്നെ മാറിമറിച്ചു, ബിജുക്കുട്ടൻ പറയുന്നു.

ഒരു ദിവസം സലീമേട്ടന്റെ വീട്ടിലിരിക്കുമ്പോൾ നിർമാതാവ് ഫിറോസ് അവിടെ വന്നു. സലീമേട്ടന് അഡ്വാൻസ് കൊടുക്കാൻ വന്നതാണ്. എന്നെ കണ്ടപ്പോൾ ഏതോ മിമിക്രി പരിപാടിക്ക് മുമ്പ് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നെയും കുറച്ചു നേരം വർത്തമാനം പറഞ്ഞു. ഇറങ്ങാൻ നേരം അദ്ദേഹം പറഞ്ഞു. ഈ സിനിമയിൽ ബിജുവും ഒരു കഥാപാത്രം ചെയ്യൂ എന്ന്, അതാണ് സിനിമയിലേക്കുള്ള ആദ്യ വിളി. എനിക്ക് ജഗതിചേട്ടനുമായിട്ടായിരുന്നു ആ സിനിമയിലെ സീനുകൾ.എന്നാൽ അദ്ദേഹം ഷൂട്ടിന് വന്നില്ല. അതുകൊണ്ട് അഭിനയിക്കാനും പറ്റിയില്ല. ആ സിനിമ പിന്നീട് റിലീസ് ആയതുമില്ല. അങ്ങനെ സിനിമാമോഹം തത്കാലത്തേക്ക് ഉപേക്ഷിച്ചു.

മിമിക്രിയിൽ അത്യാവശ്യം പച്ചപിടിച്ചു തുടങ്ങിയ കാലം. ഗൾഫിൽ ഒരു മാസത്തെ പരിപാടിക്കുള്ള എഗ്രിമെൻ്റ് ഒപ്പിട്ട സമയത്താണ് നിർമാതാവ് ആൻ്റോ ചേട്ടൻ വിളിക്കുന്നത്. പക്ഷെ ഞാൻ പറഞ്ഞു ഒരുപരിപാടിയുണ്ട് അതുകൊണ്ടു വരില്ലെന്ന്. പിന്നെയൊരു ദിവസം മമ്മുക്കയുടെ വിളി വന്നു. ഇയാള് മിമിക്രി മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളോ, സിനിമയിൽ അഭിനയിക്കില്ലേ , മമ്മുക്ക ചോദിച്ചു. ഞാൻ ഗൾഫിലെ പരിപാടിയുടെ കാര്യം സൂചിപ്പിച്ചു. ആലോചിച്ച് തീരുമാനമെടുക്കൂ അദ്ദേഹം പറഞ്ഞു. ആ ഒറ്റ ഫോൺകോൾ പകർന്ന ധൈര്യത്തിൽ ഞാൻ തീരുമാനിച്ചു.സിനിമയ്ക്ക് കൈ കൊടുക്കാമെന്ന്, അങ്ങനെയാണ് മമ്മൂക്കയ്ക്കൊപ്പം പോത്തൻവാവയിൽ. അതൊരു നല്ല തുടക്കമായിരുന്നു , നടൻ പറഞ്ഞു.