
ഒരു കലത്ത് മലയാളത്തിലും,മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ഭാനുപ്രിയ, ഇപ്പോൾ താരം തന്റെ ആരോഗ്യസ്ഥിതിയെ പറ്റി തുറന്നു പറഞ്ഞുകൊണ്ട് നടത്തിയ അഭിമുഖമാണ് ചര്‍ച്ചയാവുന്നത്. തന്റെ ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത ആഘാതം ഓര്‍മ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു, കൂടാതെ സിനിമയും, തന്റെ ഏറ്റവും പ്രിയപ്പെട്ട നൃത്തവും വരെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് എത്തി നടി പറയുന്നു. ഭര്‍ത്താവിന്റെ ആകസ്മിക മരണമാണ് തന്നെ ആകെ തളർത്തിയത്.
998-ലാണ് ഭാനുപ്രിയയും ആദര്‍ശ് കൗശലും വിവാഹിതരാകുന്നത്. എന്നാല്‍ 2005 മുതല്‍ ഇരുവരും അകന്നുജീവിക്കാനാരംഭിച്ചു. അങ്ങനെയിരിക്കെ 2018-ല്‍ ആദര്‍ശ് മരണപെട്ടു, എന്നാൽ ഭർത്താവിന്റെ മരണം തന്നെ ആകെ തളർത്തി എന്നും നടി പറഞ്ഞു. എന്നാൽ അതിനു ശേഷം ഓര്‍മക്കുറവ് ഭാനുപ്രിയയെ അലട്ടാന്‍ തുടങ്ങി. അല്‍പനേരത്തിനുള്ളില്‍ നിസ്സാരകാര്യങ്ങള്‍ പോലും മറന്നുപോകുന്ന അവസ്ഥയിലേക്ക് താൻ എത്തിയെന്നും നടി പറയുന്നു.
താന്‍ സ്ഥിരം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ പോലും മറന്നുപോകുന്ന നിലയിലേക്കെത്തി എന്ന് ഭാനുപ്രിയ പറയുന്നു. ഷൂട്ടിനിടയില്‍ ഡയലോഗുകള്‍ മറക്കും. ഇതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. അതുപോലെ നൃത്തവും വിട്ടു, ഭാനുപ്രിയ പറയുന്നു. ഇപ്പോള്‍ അമ്മയുടെയും സഹോദരന്റെയും കൂടെയാണ് താരം താമസിക്കുന്നത്.











