പല പരിക്കുകളും ,സമ്മർദ്ദങ്ങളും നേരിടേണ്ടിവന്നു! തന്റെ സിനിമാ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച്, മമിത ബൈജു

2017ല്‍ വേണുഗോപന്‍ സംവിധാനം ചെയ്ത ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോൾ മമിത ബൈജു തന്റെ സിനിമാ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻചാനലിന് നൽകിയ അഭിമുഖത്തിൽ, “ഖോ ഖോ” സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പല പരിക്കുകളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നു. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത്, മഴയിൽ കളിക്കേണ്ടിവന്നതിനാൽ തെന്നിവീഴലുകളും മറ്റും സംഭവിച്ചു.

ഇത് മൂലം കാലിന്റെ വിരലുകൾ മടങ്ങുക തുടങ്ങിയ ചെറു പരിക്കുകൾ ഉണ്ടായി. കൂടാതെ, ക്ലൈമാക്സ് രംഗത്ത് ഡൈവ് ചെയ്യേണ്ടിവന്നപ്പോൾ, കണ്ണിന് പൊടി തറച്ച് വൈറൽ ഇൻഫെക്ഷൻ ഉണ്ടായി, ഇത് മൂലം രണ്ട് മൂന്നാഴ്ച റെസ്റ്റെടുക്കേണ്ടിവന്നു, നടി പറയുന്നു. അതുപോലെ മമിത ബൈജു തന്റെ അഭിനയ ജീവിതത്തിൽ പല ചലഞ്ചിംഗ് രംഗങ്ങളും നേരിട്ടിട്ടുണ്ട് എന്നും പറയുന്നു. “ഓപ്പറേഷൻ ജാവ” എന്ന സിനിമയിലെ അൽഫോണ്സയുടെ വേഷം തനിക്ക്  ഇഷ്ടപ്പെട്ട ഒന്നായിരുന്നു,

കൂടാതെ സംവിധായകൻ തരുണ് മൂർത്തിയുമായി സഹകരിച്ച് ആ കഥാപാത്രത്തിന്റെ ഇമോഷനുകളും, ക്യാരക്ടറും താൻ  മനസ്സിലാക്കിയത്, ഒന്നാമത് കഥാപാത്രം ഒരു പെന്തക്കോസ്ത് ആണ്. എന്നെക്കാള്‍ പ്രായം കൂടിയ ഒരാളുടെ ക്യാരക്ടറാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ നല്ല ഇന്ററസ്റ്റിങ്ങായിട്ടാണ് വര്‍ക്ക് ചെയ്തത്,’ മമിത ബൈജു പറഞ്ഞു. ഇതുകൂടാതെ,  തമിഴ് സിനിമയായ “വനാങ്കൻ” എന്ന ചിത്രത്തിൽ നിന്ന് പുറത്തുപോയതിനെക്കുറിച്ചും സംവിധായകൻ ബാലയുമായുള്ള അനുഭവങ്ങളെക്കുറിച്ചും മമിത ബൈജു വ്യക്തമാക്കി, ഷൂട്ടിംഗ് സമയത്ത് സംവിധായകൻ തന്നെ ശാരീരികമോ, മാനസികമോ ആയി പീഡിപ്പിച്ചിട്ടില്ലെന്നും, പ്രൊഫഷണൽ കാരണങ്ങളാലാണ് താൻ ആ  ചിത്രത്തിൽ നിന്ന് പുറത്തുപോയതെന്നും നടി വ്യക്തമാക്കി.