ഈ കാര്യത്തിൽ ലാലേട്ടൻ വത്യസ്ഥനാണ്! അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ നമ്മളുടെ അഹങ്കാരം ഇല്ലാതാകും; ശരത് ദാസ്

മിനിസ്ക്രീൻ രംഗത്തും ബിഗ്‌സ്‌ക്രീൻ രംഗത്തും ഒരുപോലെ അഭിനയം കാഴ്ച്ചവെച്ച നടനാണ് ശരത് ദാസ്, ഇപ്പോൾ താരം നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. തന്റെ കരിയറില്‍ ശ്രദ്ധേയമായ രണ്ടു ചിത്രങ്ങളാണ് പത്രവും, ദേവദൂതനും. പത്രത്തില്‍ സ്ഫടികം ജോര്‍ജുമായുള്ള ഫൈറ്റ് സീനിനിടെ തന്നെ അദ്ദേഹം എടുത്തെറിയുന്നത് ശരിക്കും ഉള്ളതാണെന്ന് പറയുന്നു ശരത്. ആദ്യം ആക്ഷന്‍ മാത്രമേ പ്ലാന്‍ ചെയ്തുള്ളൂ, ശേഷം വീഴുന്ന ഷോട്ട് വേറെ എടുക്കാമെന്ന് പറഞ്ഞിരുന്നു ശരത് പറയുന്നു.

എന്നാല്‍ ആ സമയത്തെ ടെന്‍ഷനില്‍ സ്ഫടികം ജോര്‍ജ് തന്നെ ശരിക്ക് എടുത്തെറിഞ്ഞെന്നും കൈയ്ക്കും കാലിനും ചെറിയ പരിക്കുകള്‍ പറ്റിയെന്നും ശരത് പറഞ്ഞു. അതെല്ലാം സിനിമയുടെ ഭാഗമാണെന്ന് തനിക്ക് അറിയാ൦ . അതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത്രയും ആളുകളുടെ നടുവില്‍ നിന്ന് സീന്‍ ചെയ്യുമ്പോള്‍ നല്ല ടെന്‍ഷനുണ്ടാകും. അദ്ദേഹം പിന്നീട് എന്റെയടുത്ത് വന്ന് സോറിയൊക്കെ പറഞ്ഞു. പുള്ളിക്ക് മാത്രമല്ല, ഒരുവിധം എല്ലാ നടന്മാര്‍ക്കും ആ പ്രശ്‌നമുണ്ട്, എന്നാല്‍ ലാലേട്ടൻ    അതില്‍ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വളരെ ഈസിയായിട്ടാണ് അഭിനയിക്കുന്നത്  ശരത് പറയുന്നു.

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മുടെ അഹങ്കാരമില്ലാതാകു൦ , ഒരു സിനിമക്ക് വേണ്ടിയും ,ഷോട്ടിനു വേണ്ടിയും മോഹന്‍ലാല്‍ എടുക്കുന്ന എഫര്‍ട്ട് കാണാതെ പോകാന്‍ സാധിക്കില്ലാ ശരത് ദാസ് പറയുന്നു.  അതേസമയം  അഭിനയത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശരത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ശരത്തിനെ തേടിയെത്തിയിരുന്നു.