
1989ല്‍ പുറത്തിറങ്ങിയ ഒരു ക്ലാസ്സിക്കൽ ചിത്രമായിരുന്നു ‘ഒരു വടക്കൻ വീരഗാഥ’, ഇപ്പോൾ സിനിമയിലെ തന്റെ കഥപാത്രമായ ചന്ദുവിന് കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി. സിനിമയില്‍ ഉണ്ണിയാര്‍ച്ചയായി മാധവി എത്തിയപ്പോള്‍ മമ്മൂട്ടി ചന്തുവായിട്ടാണ് അഭിനയിച്ചത്. ചന്തു ആരാണെന്ന് ചോദിച്ചാല്‍, ഇന്നത്തെ ഭാഷയില്‍ അയാള്‍ ഒരു ലൂസറാണ്. കാമുകിയും ഗുരുവും സുഹൃത്തുമെല്ലാം അയാളെ ചതിക്കുന്നുണ്ട്. സമ്പൂര്‍ണനായ പരാജിതനാണ് അയാള്‍. തോല്‍വി ഏറ്റ് വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കിയെന്ന് സിനിമയില്‍ പറയുന്നുണ്ട്, മമ്മൂട്ടി പറയുന്നു.

എന്നാൽ അയാളെ വീരപുരുഷനാക്കിയാണ് ആ സിനിമ അവസാനിക്കുന്നത്. എന്നാല്‍ വിജയിക്കുന്നവന്‍ മാത്രമല്ല വീരപുരുഷന്‍. വിട്ടുകൊടുക്കുന്നവനും വീരനാണ്. അത്ര ധീരതയില്ലെങ്കില്‍ അയാള്‍ക്ക് ഒന്നും വിട്ടുകൊടുക്കാന്‍ പറ്റില്ല. നെഞ്ച് വിരിച്ച് ഒരു വാളിന് മുമ്പിലോ തോക്കിന് മുമ്പിലോ നില്‍ക്കുന്നത് ഭീരുവായത് കൊണ്ടല്ല. ധീരനായത് കൊണ്ടാണ്. അങ്ങനെയുള്ള ധീരന്മാര്‍ ഒരുപാടുണ്ടായിട്ടുണ്ട്. ആ ധീരതയെ നമ്മള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും, മമ്മൂട്ടി പറയുന്നു.
അതേസമയം മലയാളത്തിന്റെ ക്ലാസിക്കായി കണക്കാക്കുന്ന ഈ സിനിമ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ആയിരുന്നു സംവിധാനം ചെയ്തത്. വടക്കൻ പാട്ടുകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ ചന്ദു ചേകവരുടെയും, ഉണ്ണിയാർച്ചയുടെയും കഥ ആയിരുന്നു പറഞ്ഞിരുന്നത്.












