
നടി സുമ ജയറാം വയസ് അമ്പതിനോടടുത്തപ്പോഴാണ് വിവാഹം അമ്മയാകുന്നത് നടി പിന്നീട് അഭിനയ രംഗത്ത് നിന്നും പൂർണമായും വിട്ടു നിൽക്കുകയാണ്. മൂന്നു വയസ് മാത്രമാണ് സുമയുടെ മക്കളുടെ പ്രായം ഇപ്പോൾ. ഭർത്താവിന്റെ മദ്യപാനം മൂലം താൻ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിനിടെ സുമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മദ്യപാനവും പുകവലിയും താൻ വെറുക്കുന്നുവെന്നും അതിനു കാരണം ഭർത്താവിന്റെ ആ ദുശീലങ്ങളാണ് എന്ന് സുമ ജയറാം പറയുന്നു. എന്റെ ഭർത്താവ് ഫുൾ ആൽക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആൽക്കഹോളിക്ക് മാത്രമല്ല ചെയിൻ സ്മോക്കറാണ്. എന്റെ മക്കൾ ചെറുതാണ് അവർക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്മോക്കിങ്, നോ ഡ്രിങ്ക്സ്, നോ ഡ്രഗ്സ്, നോ ബാഡ് ഫ്രണ്ട്സ്- ഈ നാല് കാര്യങ്ങളാണ് മക്കൾ എഴുന്നേറ്റ് കഴിഞ്ഞാൽ ഞാൻ രാവിലെ ആദ്യം പറയുന്നത്.
ആൺകുട്ടികൾ ആയതുകൊണ്ട് ഭാവിയിൽ ഒരു തവണയെങ്കിലും സ്മോക്ക് ചെയ്യാതിരിക്കില്ല. പക്ഷെ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അവർക്ക് ബോധ്യം ഉണ്ടാകണം. അതിനു വേണ്ടി ഞാൻ അവരുടെ അച്ഛനെ കാണിച്ചു കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ, സ്മോക്ക് ചെയ്യുന്നുണ്ട് മദ്യപിക്കുന്നുണ്ട്. ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും. വിവാഹത്തിനു ശേഷം ഞാൻ അത്രമാത്രം മടുത്തിട്ടുണ്ട് ഈ കാര്യങ്ങൾ കൊണ്ട്. മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. എന്നെ ഉലച്ചത് ഭർത്താവിന്റെ മദ്യപാനവും സ്മോക്കിങ്ങുമാണ് എന്നും സുമ ജയറാം പറയുകയാണ്.
അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി സുമ ജയറാം. കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് അടക്കം നിരവധി സിനിമകളിൽ നല്ല നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള സുമ ഇന്ന് ഒരു ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. നല്ല വേഷങ്ങൾ കിട്ടിയാൽ ഈ വർഷം തന്നെ സിനിമ ചെയ്ത് തുടങ്ങാനുള്ള പ്ലാനിലാണ് സുമ. മലയാള സിനിമയിൽ സംവിധായകന്റെ അസോസിയേറ്റായി വരെ പ്രവർത്തിച്ചിട്ടുള്ള നടി ഷോർട്ട് ഫിലിം അടക്കമുള്ളവ നിർമിച്ചിട്ടുമുണ്ട്. നാൽപ്പതുകളോട് അടുത്തപ്പോഴായിരുന്നു സുമയുടേയും ബാല്യകാല സുഹൃത്ത് ലല്ലുഷിന്റെയും വിവാഹം.












