
മലയാളത്തിൽ മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു,’ഒരു വടക്കൻ വീര ഗാഥാ’ , ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ തുടയിൽ വാൾ കുത്തിക്കയറി മുറിവേറ്റ സംഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് മമ്മൂട്ടി. കളരിപ്പയറ്റും കുതിരസവാരിയുമൊക്കെ ചെയ്യുന്ന യോദ്ധാവായി അഭിനയിച്ചെങ്കിലും ,കളരി പോലെയുള്ള ആയോധന മുറകളൊന്നും പെട്ടന്ന് പഠിച്ചിറങ്ങൾ കഴിയില്ല എന്ന് പറയുകയാണ് നടൻ. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള ചുവടുകളും ശൈലികളും മാത്രമാണ് അന്ന് പരിശീലിച്ചത് താരം പറഞ്ഞു, ഒരു വടക്കൻ വീരഗാഥ റീ റിലീസിനൊരുങ്ങവെ മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിൽ നടൻ രമേഷ് പിഷാരടിയോടുള്ള സംഭാഷണത്തിനിടെയാണ് നടൻ ഈ കാര്യം പറയുന്നത്.

വാൾപയറ്റ് നടത്തുന്നതിനിടെ വാൾ ചാടി പിടിക്കുമ്പോൾ ഉന്നം തെറ്റി വാൾ തുടയിൽ കുത്തിക്കയറി, വലിയ വേദനയുണ്ടായിട്ടും അത് മറച്ചുവച്ച് ഷൂട്ടിങ് മുടങ്ങാതെ നോക്കി. വാൾ കുത്തിക്കയറിയ മുറിവിന്റെ പാട് ഇപ്പോളും തന്റെ തുടയിൽ ഉണ്ട്. അതുപോലെ ഹോളിവുഡിൽ ഒക്കെ സിനിമ പ്ലാൻ ചെയ്യുമ്പോൾ ഒരു വർക്‌ഷോപ്പ് നടത്തും. അവിടെ ഷൂട്ടിങ്ങിനു ഡേറ്റ് വാങ്ങുന്ന്ത് വർക്‌ഷോപ്പിന്റെ ഉൾപ്പടെ ആണ്. പക്ഷേ, നമ്മുടെ നാട്ടിൽ അന്നും ഇന്നും അതൊന്നും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല.
ചന്തു എന്ന കഥാപാത്രം ഞാൻ ചെയ്യുമ്പോൾ അവിടെ കുതിരയും വാളും പരിചയും കളരിയും ഒക്കെ ഉണ്ട്, അഭ്യാസികൾ ഉണ്ട്, കളരി ഗുരുക്കന്മാരൊക്കെ ഷൂട്ടിങ് സെറ്റിൽ എപ്പോഴും ഉണ്ട്. പക്ഷേ നമ്മൾ കളരി അഭ്യാസവും ,കുതിര അഭ്യാസവും പഠിക്കണമെങ്കിൽ ഒരുപാട് പരിശീലനം നടത്തിയേ കഴിയൂ. നമ്മൾ ഈ സിനിമയിലെ ഷോട്ടുകൾക്ക് മാത്രമാണ് അഭിനയിക്കുന്നത്. അതിൽ ഉപയോഗിച്ച എല്ലാ വാളുകളും മെറ്റൽ കൊണ്ട് ഉണ്ടാക്കിയതാണ്, നല്ല ഭാരമുണ്ട്. അതിൽ ചാടി ഒരു വാൾ ചാടിപിടിച്ചു എടുക്കണം, എല്ലാ പ്രാവശ്യവും ചാടുമ്പോൾ ഈ വാൾ പിടി കിട്ടൂല. ഒരു പ്രാവശ്യം ആ വാൾ എന്റെ തുടയിൽ കുത്തി കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. കാണാൻ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല.പക്ഷെ ഇപ്പോളും പാടുണ്ട് മമ്മൂട്ടി പറയുന്നു.












