
വർഷങ്ങൾക്ക് മുമ്പ് ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയുടെ റീലിസിന് മുന്നോടിയായി കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധയാകുന്നത്. ഞാനും എന്റെ ഭാര്യയും വല്ലപ്പോഴും കാണുന്ന ആളുകളാണ്. എന്നിരുന്നാൽ തന്നെയും കാണുമ്പോഴുള്ള ആ പെപ്പ് അപ്പ് എപ്പോഴും ഉണ്ടാകാറുണ്ട്. നമ്മൾ ഒരാളെ എങ്ങനെ ബഹുമാനിക്കുന്നോ സ്നേഹിക്കുന്നോ അതുപോലെ അവർ തിരിച്ച് ചെയ്യണം എന്നാണ്. ഞങ്ങൾ തമ്മിൽ എല്ലാം സുന്ദര മനോഹരനിമിഷങ്ങളാണ് എന്നാണ് മോഹൻലാൽ പറഞ്ഞത്.

അതുകൂടാതെ നടൻ പറയുന്നു, അങ്ങനെ ആ നിമിഷം എന്ന് പറയാൻ ആകില്ല. നമ്മൾ അത് എങ്ങനെ പെർസീവ് ചെയ്യുന്നു കണക്ട് ചെയ്യുന്നു എന്നുള്ളതാണ്. ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ഞാൻ വളരെ സന്തോഷത്തോടെ കുട്ടികളും ,കുടുംബവുമൊക്കെയായി ജീവിക്കുന്ന ആളാണ്. അതുകൊണ്ടു ഞാനും പറയും എന്റെ ജീവിതം എന്റെ ഭാര്യയാണെന്ന് മോഹൻലാൽ പറയുന്നു. അതുകൂടാതെ പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷെ ഞാന്‍ പിണക്കങ്ങൾക്ക് മുമ്പിൽ കീഴടങ്ങിക്കൊടുക്കുന്ന ആളാണ്. വഴക്കിനെ വലുതാക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്ന ആളല്ല, എന്നും നടൻ പറയുന്നു.
അതേസമയം ഈ അടുത്തിടയിൽ ഒരു അഭിമുഖത്തിൽ സുചിത്രയും മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷം കണ്ടപ്പോൾ എനിക്ക് ലാലിനോട് ദേഷ്യം തോന്നി, എന്നാൽ എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ വേഷത്തോടെ വെറുപ്പ് ഇഷ്ടമായി മാറുകയായിരുന്നുവെന്നും സുചിത്ര പറഞ്ഞിരുന്നു . സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ തനിക്ക് മോഹന്‍ലാലിനോട് ആരാധനയുണ്ടായിരുന്നു, ട്യൂഷന് ക്ലാസില്‍ പോലും ടീച്ചറുമായി മോഹന്‍ലാലിനേക്കുറിച്ച് അന്വേഷിക്കുമായിരുന്നെന്നും സുചിത്ര പറയുന്നു.












