
അവതരക എന്ന നിലയിൽ സിനിമയിലേക്ക് എത്തിയ നടിയാണ് ജുവൽ മേരി, ഇപ്പോൾ താരം അവതാരകയായി ജോലി ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ അനുഭവത്തെപ്പറ്റി നടി നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരിക്കൽ വിദേശത്ത് വെച്ച് നടത്തിയ ഒരു സ്റ്റേജ് പരിപാടിയില്‍ ഒരു അവാര്‍ഡ് കൊടുക്കുന്നതിനായി മമ്മൂട്ടിയുടെ ഭാര്യയായ സുല്‍ഫത്തിനെ താൻ വേദിയിലേക്ക് ക്ഷണിച്ചുവെന്നും എന്നാൽ ഇത് ഇഷ്ടപ്പെടാതെ മമ്മൂട്ടി തറപ്പിച്ചു പറ്റില്ലെന്ന് പറയുകയും ചെയ്യ്തു, അത് തനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി എന്നാണ് ജുവൽ മേരി പറയുന്നു.

അന്ന് യു കെ യിൽ വച്ചാണ് അവാർഡ് ദാനം കൊടുക്കുന്നത്. അവിടെ മമ്മൂക്ക, സുല്‍ഫത്ത് മാം, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരൊക്കെ ഉണ്ട്. അന്നവിടെ ഉണ്ടായ സംഭവത്തില്‍ ഞാനല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അവിടെ നിന്ന് കരഞ്ഞേനെ ജുവൽ പറയുന്നു. കാരണം അന്ന് മമ്മൂക്ക ഉടക്കി. ദുല്‍ഖറിന് അന്ന് അവാര്‍ഡ് കൊടുക്കുന്നത് ഉമ്മ സുല്‍ഫത്ത് ആയിരിക്കണമെന്നാണ് ചാനലിന്റെ ഭാഗത്തു നിന്നും പറഞ്ഞത്. അന്ന് സുൽഫത്ത് സ്റ്റേജിലേക്ക് വരുന്നത് അപൂര്‍വമാണ്. എങ്കിലും ഞാനൊന്ന് ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറി. അവാര്‍ഡ് കൊടുക്കാന്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് വരണമെന്ന് അനൗണ്‍സ് ചെയ്തു.
എന്നാൽ മമ്മൂക്ക പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഞാൻ തകർന്നുപോയി, ഞാൻ എക്‌സ്പ്രഷന്‍ ഒന്നും കൊടുത്തില്ല. കാരണം ബാക്കി എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്കുതന്നെ അറിയാം. ഇത് ലൈവായിട്ട് കാണുന്നത് കുറച്ചു പേരെ ഉണ്ടാവുകയുള്ളു. അത് പോരാതെ ദുല്‍ഖര്‍ പോകണ്ടാന്നുള്ള രീതിയിൽ ഉമ്മയുടെ കയ്യില്‍ കയറി പിടിക്കുകയും ചെയ്തു. അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല ആ പറഞ്ഞത്. ദുല്‍ഖറിനാണ് അവാര്‍ഡ് കൊടുക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞതുമില്ല. മൂന്നാം തവണ ഞാന്‍ പ്രേക്ഷകരോട് പറഞ്ഞു നല്ല കയ്യടി കൊടുക്കുകയാണെങ്കില്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് വരും.
സദസ്സില്‍ നിന്ന് വലിയ കയ്യടി ഉയര്‍ന്നു. മേഡം വേദിയിലേക്ക് വന്നു. പക്ഷേ ഇവരുടെയൊക്കെ മുഖം അപ്സെറ്റ് ആണ്.അവാര്‍ഡ് ദുല്‍ഖറിന് ആണെന്ന് അനൗണ്‍സ് ചെയ്തതോടെ എല്ലാവരുടെയും മുഖം പെട്ടെന്നങ്ങ് മാറി. അമ്മയുടെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങുക എന്ന് പറയുന്നത് വലിയ ഒരു നിമിഷം ആണല്ലോ. അതുകഴിഞ്ഞ് നോക്കുമ്പോള്‍ മമ്മൂക്ക അതിന്റെ വീഡിയോ എടുക്കുകയാണ്. മമ്മൂക്കയുടെ സ്വഭാവം അത്രയേ ഉള്ളൂ. ആ സ്‌പോട്ടില്‍ വിഷയം തീർന്നു നടി പറയുന്നു.












