
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി, ചിത്രത്തിലെ പ്രധാന വേഷം ചെയ്ത നായികമാരിൽ ഒരാളാണ് മെർലെറ്റ് ആൻ തോമസ്, ചിത്രത്തിൽ സ്നേഹ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. പ്രതിനായക വേഷം ചെയ്ത സാഗർ സൂര്യയുടെ പെയർ ആയിട്ട് അഭിനയിച്ച നടിയാണ് മെർലെറ്റ് ആൻ തോമസ്. ഡെന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന ആൻ, ജോലിയിൽ നിന്നും ബ്രേക്ക് എടുത്തായിരുന്നു ഈ സിനിമയിൽ അഭിനയിച്ചത്. ഏറെ ചലഞ്ചിംഗ് ആയൊരു കഥാപാത്രമായിരുന്നു സ്നേഹ എന്നാണ് ആൻ പറയുന്നത്.

എന്റെ നാലാമത്തെ ചിത്രമാണ് പണി. അതൊരു അഡാറ് പണി തന്നെയാണ്. വ്യക്തിപരമായി ചാലഞ്ചിംഗ് ആയിട്ടുള്ള ഒരു കഥാപാത്രം ആയിരുന്നു സ്നേഹ. ന്യൂജെൻ ഗേൾ ഫ്രണ്ട് ആണ് ഞാൻ. ഇപ്പോഴുള്ള സമൂഹത്തിലെ ഒരു പെൺകുട്ടി. ഈ സിനിമ കാണുമ്പോൾ ആൻ ആയിട്ട് കാണരുത് സ്നേഹ എന്ന കഥാപാത്രമായിട്ട് കാണണം എന്ന് എന്റെ അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിരുന്നു. അത് മനസിലുണ്ടാവണം എന്ന് പറഞ്ഞു. ആരും നിർബന്ധിച്ചിട്ടില്ല ഇന്റിമേറ്റ് സീനിൽ അഭിനയിച്ചത്.
സിനിമയിലെ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ എന്തുകൊണ്ട് എന്നോട് ചോദിച്ച ചോദ്യം ആണുങ്ങളോട് ചോദിക്കുന്നില്ല. അവർക്കും ഇല്ലെ ഫാമിലിയും സുഹൃത്തുക്കളുമൊക്കെ. ആക്ടിംഗ് ഒരു പ്രൊഫഷനാണ്. എന്റെ കൺഫേർട്ട് സോൺ വിട്ട് ചെയ്ത സിനിമയാണ് ആൻ പറയുന്നു.












