
നടൻ ജയസൂര്യ പ്രയാഗിലെ മഹാകുംഭ മേളയിൽ കുടുംബത്തോടൊപ്പം പങ്കെടുത്തു. ഈ പുണ്യസംഭവത്തിൽ അദ്ദേഹം ഭാര്യ സരിത, മക്കൾ എന്നിവരോടൊപ്പം പ്രയാഗിലെത്തി ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. ഇതിന്റെ ചിത്രങ്ങളും ,വീഡിയോകളും സോഷ്യൽ മീഡിയയിൽ നടൻ പങ്കുവച്ചിട്ടുണ്ട്. ജയസൂര്യ ഈ മഹാകുംഭമേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നത്, ഇത് തന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കുന്ന ഒരു അവസരമാണ് ന്ന് നടൻ പറഞ്ഞു. ഈ മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ നടൻ തന്റെ വലിയ സന്തോഷം പങ്കുവെക്കുകയും ചെയ്യ്തു.

നടൻ ഗംഗയിൽ സ്നാനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചതോടൊപ്പം, ഒരു പാമ്പുമായി ഇടപഴകുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രയാഗ്‌രാജിൽ ഭക്തർക്കായി ഒരുക്കിയ ടെൻ്റ് സിറ്റിയിൽ നിൽക്കുന്ന ജയസൂര്യയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിരവധി താരങ്ങളാണ് കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നത്.
അതേസമയം കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുക്കുന്ന നടി സംയുക്തയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങൾ സംയുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.












