
മോഹന്‍ലാലിന്റെ സിനിമ 200 കോടി ക്ലബ്ബില്‍ കയറി, മമ്മൂട്ടിയുടെ സിനിമ നൂറുകോടി ക്ലബ്ബില്‍ കയറി. എന്നിങ്ങനെ ഫാന്‍സ് ഗ്രൂപ്പുകളില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായ വിഷയമായിരുന്നു, സിനിമ പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിന്റെ ബജറ്റും റിലീസിന് എത്തി ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇത്ര ഉണ്ടെന്നും തുടങ്ങി പല കഥകളാണ് നിര്‍മ്മാതാക്കള്‍ തന്നെ പുറത്തു വിട്ടിരുന്നത്. എന്നാല്‍ അതൊക്കെ വെറും പബ്ലിക് സ്റ്റണ്ട് മാത്രമായിരുന്നുവെന്നും , നൂറുകോടി ക്ലബ്ബും പാന്‍ ഇന്ത്യന്‍ സിനിമ എന്ന ടാഗുമൊക്കെ വെറും വീരവാദങ്ങള്‍ ആണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍.

മലയാള സിനിമ വലിയ പ്രതിസന്ധി നേരിടുകയാണ്, സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും വാസ്തവമല്ല. അതിന്റെ സത്യാവസ്ഥ തേടി പോയാല്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ റിപ്പോര്‍ട്ട് ഒരു നിര്‍മ്മാതാവും നമുക്ക് തരാറില്ല. കാരണം യഥാര്‍ത്ഥ കളക്ഷന്‍ പുറത്ത് പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റ് നിര്‍മാതാവിനെ ചീത്ത വിളിക്കും. അതുകൊണ്ട് അവര്‍ക്ക് പേടിയാണ്.
ഞങ്ങള്‍ വിതരണക്കാരെയും തിയേറ്ററുകാരെയും ഒക്കെ വിളിച്ചാണ് കളക്ഷന്‍ റിപ്പോര്‍ട്ട് എടുക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ലെങ്കില്‍ ഇനിയും 100 കോടി ക്ലബ്ബ് എന്ന വീരവാദം ഒക്കെ കേള്‍ക്കേണ്ടിവരും. ഒരു പടവും 100 കോടി കളക്ട് ചെയ്തിട്ടില്ല എല്ലാം പെരുപ്പിച്ച് പറയുന്നത് മാത്രമാണ്. ഗ്രോസ് കളക്ഷന്‍ 100 കോടി വന്നാല്‍ നിര്‍മ്മാതാവിന് കിട്ടുന്നത് 30 കോടിയായിരിക്കും. 30 കോടി ടാക്‌സ് പോകും 55 ശതമാനം തിയേറ്ററിന് പോകും. പ്രിന്റ്, പബ്ലിസിറ്റി ഒക്കെ ചെയ്തിട്ട് ബാക്കി നിര്‍മ്മാതാവിന് എത്രയാണ് കിട്ടുന്നത്,സുരേഷ് കുമാർ പറയുന്നു.












