ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ സ്പോട്ടിൽ തന്നെ കൊല്ലണം, നടി പ്രിയങ്ക

ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടി അവള്‍ തിരിച്ചുവരാനോ പ്രിയങ്ക ചോദിക്കുന്നു

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ സ്പോട്ടിൽ തന്നെ കൊല്ലണം, നടി പ്രിയങ്ക പറയുന്നു.  ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ സ്പോട്ടിൽ തന്നെ കൊല്ലണം ,ഈ കേസിലെ  ഗ്രീഷ്മയെ ജയിലിൽ തടവിലിട്ട് സമയം കളയുന്നതിന് പകരം ഉടനടി തന്നെ തീർപ്പുകഴിക്കണമെന്നാണ് എനിക്ക് പറയാനുളത് . ഷാരോണിന്റെ അമ്മയുടെ ദുഃഖം ഇപ്പോഴും തീർന്നിട്ടില്ല,  കേസ് വലിച്ച് നീട്ടുന്നത് അനാവശ്യമാണെന്നുംപ്രിയങ്ക  ചൂണ്ടിക്കാട്ടി. ഗ്രീഷ്മയെ മാത്രമല്ല, മൂന്ന് വയസായ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെയും സ്‌പോട്ടില്‍ കൊല്ലണം. നിയമങ്ങള്‍ ഒക്കെ മാറണം എന്നാണ് പ്രിയങ്ക പറയുന്നത്.

ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടി അവള്‍ തിരിച്ചുവരാനോ. ഇത്തരം കുറ്റവാളികളെ ജയിലിൽ വയ്പ്പിച്ച് തടി വർദ്ധിപ്പിക്കുന്നതിന് പകരം ഉടനടി തന്നെ ശിക്ഷ നടപ്പാക്കണമെന്നും നിയമങ്ങൾ മാറണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കിൽ അവരെ ഒക്കെ ആ സ്പോട്ടിൽ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ നടി പറയുന്നു.

അതേസമയം ഗ്രീഷ്മ, 2022 ഒക്ടോബർ 14-ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കുറ്റകൃത്യത്തിന് നെയ്യാറ്റിൻകര കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്, ഞങ്ങൾ ആഗ്രഹിക്കുന്ന ശിക്ഷ അവൾക്കു കിട്ടിയില്ലങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നതെന്നു പോലും എനിക്കറിയില്ല, എന്നാണ് ഷാരോണ്‍ രാജ് എന്ന ഇരുപത്തിമൂന്നുകാരന്റെ പിതാവ് പറഞ്ഞിരുന്നത്.