
നിർമാണ രംഗത്തുള്ള ചില പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് സന്തോഷ് കുരുവിള. തന്റെ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നും ടൊവിനോ തോമസിനെ മറ്റൊരു സിനിമയുടെ സെറ്റിലേത്തിക്കാൻ ഒരു നിർമാതാവ് വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു, നാരദൻ എന്ന സിനിമയുടെ സെറ്റിൽ നിന്നും ടൊവിനോയെ കൊണ്ട് പോകാൻ മറ്റേ പ്രൊഡ്യൂസർ എന്ത് മാത്രം പ്രഷർ ചെയ്യ്തു എന്നറിയാമോ സന്തോഷ് കുരുവിള ചോദിക്കുന്നു, അവസാനം ടൊവിനോയ്ക്ക് സ്വന്തം കയ്യിൽ നിന്ന് പൈസ മുടക്കി ഷൂട്ടിംഗിന് ഹെലികോപ്ടറിൽ പോകേണ്ടി വന്നു.

പണമില്ലാതെ ജീവിക്കാൻ പറ്റില്ല. ഞാനും പണത്തിന് വേണ്ടിയാണ് അധ്വാനിക്കുന്നതും ഓടുന്നതും. പക്ഷെ വേറെ ഒരാളെ ബുദ്ധിമുട്ടിച്ച് പണമുണ്ടാക്കുന്നതിനോട് തനിക്ക് താൽപര്യമില്ലാ. സന്തോഷ് കുരുവിള പറയുന്നു, അതുപോലെ അദ്ദേഹം പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂരിനെ കുറിച്ചും പറയുന്നു. അദ്ദേഹത്തിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയിൽ ഒരാളായിരുന്നു.
ആ ചിത്രത്തിന് ഹൈപ്പ് കൊടുക്കാൻ കാരണമുണ്ട് , അധവാ അങ്ങനൊരു ഹൈപ്പ് കൊടുത്തില്ലായിരുന്നെങ്കിൽ പടത്തിന് ഇതിൽ കൂടുതൽ നഷ്ടം വന്നേനെ, മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാനായ പ്രൊഡ്യൂസറാണ് ആന്റണി പെരുമ്പാവൂർ. പുള്ളി അങ്ങനെ വലിയ മണ്ടത്തരങ്ങൾ ചെയ്യില്ല. ഞാൻ പലപ്പോഴും പുള്ളിയോട് അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. ആ സിനിമയിൽ ഞാനൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. കാരണം എന്റെ അഭിപ്രായത്തിന് അവിടെ സ്ഥാനമില്ല, സന്തോഷ് കുരുവിള പറയുന്നു.












