ഈ വീഡിയോസിന്റെ പേരിൽ എന്നോട് കൊഞ്ചാനോ കുഴയാനോ വന്നാൽ പച്ചത്തെറി കേൾക്കും! ഫോട്ടോഷൂട്ട് വീഡിയോയിൽ നിന്നും കട്ട്ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ നടി പാർവതി ആർ കൃഷ്‌ണ

എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേർത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല,പാർവതി ആർ കൃഷ്‌ണ

മലയാള ടെലിവിഷൻ രംഗത്തെ ഒരു പ്രശസ്ത നടിയും അവതാരകയുമാണ് പാർവതി ആർ. കൃഷ്ണ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഫോട്ടോഷൂട്ട് വിഡിയോയിൽ നിന്നും ഗ്ലാമറസ് ആയിട്ടുള്ള ഭാഗങ്ങൾ കട്ട് ചെയ്ത് പ്രചരിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ്. ഇങ്ങനെ കട്ട് ചെയ്ത് എടുത്ത വിഡിയോ പങ്കുവച്ച പേജുകൾക്കെതിരെ ശക്തമായ നിയമനടപടി താൻ സ്വീകരിക്കുമെന്നും നടി പറഞ്ഞു. ഫോട്ടോഗ്രാഫിയിലെ ശ്രദ്ധയും പ്രൊഫഷണലിസവുംഎന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് പാർവതി പറയുന്നു.

ഈ വിഡിയോ ആദ്യം പോസ്റ്റ് ചെയ്ത ചാനൽ താൻ ഇടപെട്ട് പൂട്ടിച്ചെന്നും നടി പറഞ്ഞു. ഒരുപാട് ഫോട്ടോഷൂട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ ദിവസം ബീച്ചിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്ത സമയത്തും ക്ലീവേജോ നേവലോ വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അത് ഞാൻ ഒട്ടും കംഫർട്ടബിൾ അല്ലാത്തതുകൊണ്ടാണ്. അത് ഞാൻ ഒട്ടും കംഫർട്ടബിൾ അല്ലാത്തതുകൊണ്ടാണ്. എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ് സീൻസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത സമയത്ത്,

ഏതോ വൈഡ് ഷോട്ടിൽ എന്റെ നേവൽ കാണാവുന്നതുപോലെ  ആകുന്നുണ്ടായിരുന്നു.  ആ വൈഡ് ഷോട്ടിൽ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് ഈ സീന്‍ രോമാഞ്ചം എന്നു പേരുള്ള മീഡിയ അവരുടെ ചാനലിലും അത് കട്ട് ചെയ്ത് മറ്റൊരുപാട് പേജസിലും ഇടുകയുണ്ടായി. ഇന്ന് അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ചെയ്ത് ആ ചാനൽ പൂട്ടിക്കെട്ടി പോയി , താരം പറയുന്നു.എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേർത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ഇതിന്റെ പേരിൽ ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ എന്റെ അടുത്ത് വന്നാൽ വായിലുള്ള പച്ചത്തെറി കേൾക്കും.എന്റെ വിഡിയോയോ, ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതിൽ കിടന്ന് പണിയാൻ നിന്നാൽ നല്ല പണി വാങ്ങിക്കും. ഇതു എന്റെ ഭീഷണിയല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യമാണ് പാർവതി പറഞ്ഞു.