
നടി മംമ്ത കുൽക്കർണി സന്യാസി സമൂഹത്തിലെ മഹാമണ്ഡലേശ്വർ സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുന്നു. ഇതിന് കാരണം നടിയുടെ നിയമനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ,സന്യാസി സമൂഹത്തിനുള്ളിലെ ഭിന്നതകളുമാണ്. താരത്തിന്റെ നിയമനം സന്യാസി സമൂഹത്തിനുള്ളിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണമായി, ഇത് നടിയെ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ നിർബന്ധിതയാക്കി. കഴിഞ്ഞ ദിവസം പങ്കിട്ട സോഷ്യല്‍ മീഡിയ വീഡിയോയിലൂടെയാണ് സന്യാസി സമൂഹത്തിലെ സ്ഥാനം മുന്‍കാല ബോളിവുഡ് നടി രാജിവച്ചത്.

മംമ്തയുടെ നിയമനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് പിന്നാലെ, കിന്നർ അഖാഡയുടെ സ്ഥാപകൻ ഋഷി അജയ് ദാസ് നടിയെയും അവരുടെ ഗുരുവായ ലക്ഷ്മി നാരായൺ ത്രിപാഠിയെയും സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയത്. നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം രോഷം തിളച്ചതോടെയാണ് മംമ്ത ഒരു വീഡിയോ പങ്കുവെച്ച് മഹാമണ്ഡലേശ്വര് സ്ഥാനം രാജിവെച്ചിരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
ഞാൻ മഹാമണ്ഡലേശ്വര്‍ സ്ഥാനം രാജിവെക്കുന്നു.എന്‍റെ പദവി കാരണം രണ്ട് കൂട്ടരും തമ്മിൽ നടക്കുന്ന വഴക്ക് ശരിയല്ല. 25 വർഷമായി ഞാൻ സാധ്വിയാണ്, ഞാൻ അത് തുടരും. മഹാമണ്ഡലേശ്വരെന്ന നിലയിൽ എനിക്ക് ലഭിച്ച ബഹുമതിയുടെ പേരില്‍ എന്നെ കുറ്റപ്പെടുത്തുന്നവര്‍ 25 വർഷം നീന്തൽ പഠിച്ച ശേഷം വീണ്ടും കുട്ടികളെ പഠിപ്പിക്കാൻ പറഞ്ഞതിന് തുല്യമാണ്. ശങ്കരാചാര്യനോ മറ്റാരെങ്കിലുമോ ആകട്ടെ എന്നെ മഹാമണ്ഡലേശ്വരനായി നിയമിച്ചതിൽ പലർക്കും പ്രശ്‌നങ്ങളുണ്ടായതായി ഞാന്‍ മനസിലാക്കിയിട്ടുണ്ട് എന്നാണ് വീഡിയോയിൽ നടി പറഞ്ഞിരുന്നത്.
അതേസമയം ആചാര്യ ലക്ഷ്മി നാരായൺ ത്രിപാഠി മഹാ കുംഭ വേളയിൽ മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരയായി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. 1990-കളിലെ ജനപ്രിയ ബോളിവുഡ് സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട മംമ്ത കുൽക്കർണി 2000-കളുടെ തുടക്കത്തിൽ സിനിമയില്‍ നിന്നും മറി നിന്നു.












