ആ കാര്യം നിങ്ങൾ അവരോടു ചോദിക്കൂ! w c c യുടെ അംഗങ്ങളായ മധു വിൻസെന്റും, മഞ്ജു വാര്യരും ഇപ്പോൾ സജീവമല്ല? മറുപടി പറഞ്ഞു പാർവതി തിരുവോത്ത്

എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങള്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. പാർവതി തിരുവോത്ത്

wcc യുടെ അംഗങ്ങളായ മഞ്ജുവാര്യരും, മധു വിൻസെന്റും ഇപ്പോൾ ഈ സംഘടനയിൽ സജീവമല്ല, എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി നല്കുകയാണ് നടി പാർവതി തിരുവോത്ത്. നിങ്ങൾ ചോദിക്കുന്ന ഈ ചോദ്യം നിങ്ങൾ അവരോടാണ് ചോദിക്കേണ്ടത്, മറ്റുള്ളവരുടെ സത്യം തന്നോട് ചോദ്യം ഉന്നയിക്കുന്നത് ശരിയല്ല, ഈ കാര്യത്ത് കുറിച്ച് സംസാരിക്കേണ്ട ആള്‍ ഞാനല്ല, അവരാണ്. എല്ലായ്‌പ്പോഴും എന്നോട് തന്നെ ഈ ചോദ്യം പലരും ആവര്‍ത്തിക്കുന്നത് ന്യായമല്ലെന്ന് എനിക്ക് തോന്നാറുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് എന്നോടു ചോദിക്കുന്നത്? ഈ ചോദ്യം അവരോടല്ലേ ചോദിക്കേണ്ടത് എന്നും നടി പറയുന്നു.

നിങ്ങൾ എന്താണ് അവരുടെ അഭിമുഖങ്ങൾ എടുക്കാത്തത്, അങ്ങനെ ചെയൂ, പക്ഷെ വളരെ സൗകര്യപ്രദമായി, സുഖകരമായി നിങ്ങള്‍ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരോട് മാത്രം ഇത് ചോദിച്ചു കൊണ്ടിരുന്നു. അങ്ങനെ ഞങ്ങള്‍ കൂടുതല്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഈ സ്‌പേസ് നിങ്ങള്‍ സംസാരിക്കാന്‍ അധികം അവസരം ലഭിക്കാത്ത ആളുകള്‍ക്ക് കൊടുക്കാത്തത്, എനിക്കും നിങ്ങളെ പോലെ അറിയാന്‍ ആഗ്രഹമുണ്ട്.

നിങ്ങള്‍ അവരോടു ചോദിക്കുമ്പോള്‍ അവര്‍ എന്ത് മറുപടിയാണ് നല്‍കുന്നത്? ഒരു പ്രത്യേക വ്യക്തിയോട് മാത്രമല്ല ഞാനിത് പറയുന്നത് മുഴുവന്‍ മാധ്യമങ്ങളോടുമാണ്. എനിക്ക് ഉത്തരം അറിയാത്ത കാര്യങ്ങള്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്. നിങ്ങള്‍ മാധ്യമങ്ങളാണ്, നിങ്ങള്‍ അന്വേഷകരാണ്, സത്യം പുറത്തുകൊണ്ടുവരേണ്ടത് നിങ്ങളാണ്. അല്ലാതെ എന്നോട് അന്വേഷിച്ചിട്ടു കാര്യമില്ല, എനിക്ക് ആരോടും ഒരു ബാധ്യതയുമില്ല പാർവതി പറയുന്നു. എന്നാൽ wcc യിൽ മഞ്ജു പുറത്തുപോയത് എന്തിനെന്ന് യാതൊരു അറിവുമില്ല, അതേസമയം മധു വിൻസെന്റ് രാജി വെച്ച് പുറത്തുപോയതാണ് എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.