
നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിക്കേസ് പരോക്ഷമായി നിയമസഭയിൽ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃത്യമായ നിയമ നടപടിക്രമങ്ങൾ പാലിക്കാതെ കുറ്റപത്രം സമർപ്പിച്ചത് കൊണ്ടാണ് , ഈ കേസിലെ പ്രതികളെ വെറുതെ വിട്ടത് വിഡി സതീശൻ ആരോപിച്ചു. പ്രതികളെ സഹായിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത് , കെക്കെയ്ൻ കേസിലെ പ്രതികളെ വെറുതെ വിട്ട പത്രവാർത്ത പരാമർശിച്ച് കൊണ്ടാണ് വി ഡി സതീശൻ പറയുന്നത്.
പൊലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് പ്രതിപക്ഷ൦ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിലാണ് വിഡി സതീശൻ ഇക്കാര്യം പറഞ്ഞത് . സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഗുണ്ടകളുടെ സമ്മേളനം നടത്തുകയാണ്. വധശ്രമക്കേസ് പ്രതിയെ പത്തനംതിട്ടയിൽ പാർട്ടിയിലേക്ക് സ്വീകരിച്ചില്ലേ. ബർത്ത് ഡേ പാർട്ടി ആഘോഷിച്ചില്ലേ. ഗുണ്ടകൾ നടത്തുന്ന പരിപാടിയിൽ മുഖ്യാതിഥി പൊലീസ് ഉദ്യോഗസ്ഥരാണ്. ക്രിമിനലുകളുമായി നെക്‌സസുള്ള പൊലീസുകാരുടെ എണ്ണം വർധിക്കുന്നുവെന്നും വിഡി സതീശൻ പറയുന്നത്.
എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു കെക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ‘കൊക്കെയിൻ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുകയാണ്. എൻഡിപിഎസ് കേസിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. സഹായിക്കാൻ കൊടുത്തതാണ്, എന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാമർശവും.











