സ്ലോമോഷൻ രംഗങ്ങൾ ഇല്ലാതെ നടൻ രജനി കാന്തിന് അതിജീവിക്കാൻ കഴിയുമോ? സംശയം പറഞ്ഞു സംവിധായകൻ രാം ഗോപാൽ വർമ്മ

മറ്റൊന്നും ചെയ്യാതെ സിനിമയുടെ പകുതി ഭാ​ഗത്തും രജനികാന്ത് സ്ലോ മോഷനില്‍ നടക്കുകയാണെങ്കിലും നിങ്ങള്‍ക്ക് പ്രശ്നമൊന്നും തോന്നില്ല, രാംഗോപാൽ വർമ്മ പറയുന്നു

സ്ലോമോഷൻ രംഗങ്ങൾ ഇല്ലാതെ നടൻ രജനി കാന്തിന് അതിജീവിക്കാൻ കഴിയുമോ? സംശയം പറഞ്ഞു പ്രമുഖ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ പറഞ്ഞു. സിനിമയില്‍ അഭിനേതാവും, താരവും തമ്മിലുള്ള വ്യത്യാസം പറയുന്ന കാര്യത്തിലാണ് സംവിധായകൻ ഈ കാര്യം വെളിപ്പെടുത്തിയത്. അഭിനയം എന്നത് ഒരു കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് സംബന്ധിച്ചാണ്. അതേസമയം താരത്തെ സംബന്ധിച്ച് അത് ഒരു പ്രകടന൦ മാത്രമാണ്. അവ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോ? എനിക്ക് അറിയില്ല.

സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് അതിജീവിക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് അറിയില്ല. പക്ഷേ മറ്റൊന്നും ചെയ്യാതെ സിനിമയുടെ പകുതി ഭാ​ഗത്തും രജനികാന്ത് സ്ലോ മോഷനില്‍ നടക്കുകയാണെങ്കിലും നിങ്ങള്‍ക്ക് പ്രശ്നമൊന്നും തോന്നില്ല. അത് നിങ്ങളെ ആവേശം കൊള്ളിക്കും, മറിച്ച് താരങ്ങള്‍ ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുകയും ചെയ്യും, രാം ​ഗോപാല്‍ വര്‍മ്മ പറഞ്ഞു.

അതുപോലെ അമിതാഭ് ബച്ചന്‍ അഭിനയിച്ചവയില്‍ തനിക്ക് ഇഷ്ടമില്ലാത്ത ഒരു രം​ഗത്തെക്കുറിച്ചും സംവിധായകൻ പറയുന്നു, അമിതാഭ് ബച്ചന് വയറുവേദന വരുന്ന ഒരു രം​ഗമായിരുന്നു അത്. എനിക്ക് വെറുപ്പായിരുന്നു ആ സീന്‍. ദിവ്യപുരുഷനായാണ് നമ്മള്‍ എല്ലാവരും താരങ്ങളെ എപ്പോഴും കാണുന്നത്. അങ്ങനെയുള്ളവര്‍ക്ക് കഥാപാത്രങ്ങളാവാന്‍ സാധിക്കില്ല, രാം ​ഗോപാല്‍ വര്‍മ്മ പറഞ്ഞു.