എനിക്കത് മോശ സമയമായിരുന്നു! വീണ്ടും ഉയർന്നു വരാൻ സാധിക്കുമോയെന്നു പോലുമറിയില്ലായിരുന്നു, തന്റെ സിനിമയുടെ തുടർ പരാജയങ്ങളെ കുറിച്ച്; മമ്മൂട്ടി

987 ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹിയാണ് മമ്മൂട്ടിയെ മലയാള സിനിമയിലെ താരരാജാവിന്റെ സിംഹാസനത്തിലേക്ക് അവരോധിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമാണ് മമ്മൂട്ടി. കരിയറിന്റെ തുടക്കത്തില്‍ പല തരത്തിലുള്ള വെല്ലുവിളികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ ക്ഷമയോട് നേരിട്ടു കൊണ്ടാണ് മമ്മൂട്ടി മലയാള സിനിമയില്‍ ഒരിടം നേടിയെടുക്കുന്നത്. എന്നാൽ വീണ്ടും അദ്ദേഹത്തിനൊരു തകർച്ച ഉണ്ടായിരുന്നു. ഇതോടെ മലയാള സിനിമ ലോകം അദ്ദേഹത്തെ ബോധപൂര്‍വ്വം തള്ളിക്കളയാൻ തുടങ്ങിയിരുന്നു. എന്തിന് മമ്മൂട്ടി തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, 80 കളില്‍ തനിക്ക് നേരിടേണ്ടി വന്ന തുടര്‍ പരാജയങ്ങള്‍ എത്ത്രോളം തന്നെ ബാധിച്ചിരുന്നുവെന്ന് മുൻപ് നടൻ പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ ആകുന്നത്.

എനിക്ക് അത് വളരെ മോശം സമയമായിരുന്നു. വീണ്ടും ഉയര്‍ന്നു വരാന്‍ സാധിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ഏറെ ദുഖിതനായിരുന്നു. എന്നെ വളരെ മോശമായി അവഹേളിക്കുകയും ചെയ്തിരുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ ചെറിയ സന്തോഷം തോന്നുന്നുണ്ടെങ്കിലും അന്നത്തെ അനുഭവങ്ങള്‍ വളരെ മോശമായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ എന്നെ വിലകുറച്ച് കണ്ടിരുന്നു ആളുകള്‍. അതാണ് പിന്നീട് എനിക്ക് ഒരു പുതുജന്മം നല്‍കിയത്, മമ്മൂട്ടി പറയുന്നു.

അതേസമയം തുടര്‍ പരാജയങ്ങളില്‍ നിന്നും മമ്മൂട്ടി തിരിച്ചുവന്നത് സമാനതകളില്ലാത്ത വിധമായിരുന്നു. 1987 ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹിയാണ് മമ്മൂട്ടിയെ മലയാള സിനിമയിലെ താരരാജാവിന്റെ സിംഹാസനത്തിലേക്ക് അവരോധിക്കുന്നത്. അതൊരു ശ്രമം മാത്രമായിരുന്നു. ആത്മവിശ്വാസം നഷ്ടപ്പെടുന്നതോടെ പിന്നീട് ശ്രമിക്കാന്‍ മാത്രമേ സാധിക്കൂ. ഭാഗ്യത്തിന് ആ ശ്രമം വിജയിച്ചു, എന്നായിരുന്നു മമ്മൂട്ടി അന്ന് പറഞ്ഞത്.