
നര്‍ത്തകന് കാക്കയുടെ നിറമാണെന്നും പെറ്റ തള്ള പോലും സഹിക്കില്ല എന്ന രീതിയിൽ യുട്യൂബ് ചാനലിലൂടെ നടന്ന വിവാദമായ അഭിമുഖത്തില്‍ സത്യഭാമക്കെതിരെ കുറ്റപത്രം. രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം നടത്തിയതെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. കലാമണ്ഡലത്തിൽ അസിസ്റ്റന്‍റ് പ്രഫസറായി രാമകൃഷ്ണന് ചുമതലയേറ്റതിന് തൊട്ടു പിന്നാലെയാണ് കുറ്റപത്രം കോടതിയിൽ എത്തുന്നത്.

അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്. കലാമണ്ഡലം സത്യഭാമ, ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നടത്തിയ പരാമര്‍ശം വൻ വിവാദമായിരുന്നു. എന്നാൽ പരാമർശത്തിൽ മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല. ഇതോടെ വ്യാപക വിമര്‍ശനങ്ങള്‍ ഉയർന്നു തുടർന്ന് രാമകൃഷ്ണന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാൽ താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം.

ചാലക്കുടിക്കാരന് നര്‍ത്തകന് കാക്കയുടെ നിറമാണെന്നും, മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമല്ല മോഹിനിയാട്ടമെന്നും. അത് ഭാഗിയുള്ള ആണുങ്ങൾ കളിക്കണം. ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല എന്നായിരുന്നു പരാമർശം.











