എല്ലാ മേഖലയെക്കാൾ വത്യസ്തമാണ് സിനിമ മേഖല! സിനിമയിൽ നടിമാരെയും, സാങ്കേതിക പ്രവർത്തകരെയും തീരുമാനിക്കുന്നത് താരങ്ങളാണ്, പ്രതികരണവുമായി ശ്രീകുമാരൻ തമ്പി

കോടികൾ കൊടുക്കണം, പിന്നെ കാലും പിടിക്കണം, അതാണ് അവസ്ഥ, ശ്രീകുമാരൻ തമ്പി

അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ പോര് മുറുകുന്നതിനിടെ വിഷയത്തിൽ പ്രതികരണമറിയിച്ചു പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം സിനിമാ നിർമ്മാണ ചെലവുകൾ വർദ്ധിപ്പിക്കുന്നതിനാൽ, ഇത് നിർമ്മാതാക്കൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ എല്ലാ തൊഴില്‍ മേഖലയിലും പണം മുടക്കുന്നയാൾ മുതലാളിയും ,തൊഴില്‍ ചെയ്ത് പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്, എന്നാൽ എല്ലാ മേഖലയെക്കാൾ വത്യസ്തമാണ് സിനിമ മേഖല, നായികമാരെയും സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിക്കുന്നത് താരങ്ങളാണെന്നും ശ്രീകുമാരന്‍ തമ്പി കുറ്റപ്പെടുത്തി.

എല്ലാ മേഖലയെക്കാൾ ദയനീയം, അവിടെ പണം മുടക്കുന്നയാള്‍ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന താരം മുതലാളിയുമാണ്. കോടികൾ കൊടുക്കണം, പിന്നെ കാലും പിടിക്കണം, അതാണ് അവസ്ഥ. തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നതു പോലും താരത്തിന്റെ ഇഷ്ടം നോക്കിയാണ്. എന്നാൽ ഞാൻ അഭിനേതാക്കള്‍ സ്വന്തമായി പടം എടുക്കരുതെന്ന് ഒരിക്കലും പറയില്ല, അദ്ദേഹം പറഞ്ഞു.

അവര്‍ നിര്‍മാണരംഗത്തു വരണം. എങ്കില്‍ മാത്രമേ നിർമാതാവിന്റെ അവസ്ഥ അവര്‍ മനസ്സിലാക്കൂ. കവി എന്ന നിലയിലോ അല്ലെങ്കിൽ ഒരു സംവിധായകൻ എന്ന നിലയിലോ അല്ല ഞാൻ ഈ കാര്യം പറയുന്നത്. രണ്ടു ഡസനിലേറെ സിനിമകള്‍ സ്വന്തമായി നിർമിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമാതാവ് എന്ന നിലയിലാണ്, അദ്ദേഹം പറയുന്നു.