
പ്രേഷക പ്രിയങ്കരിയായ നടിയാണ് മിയ, മിയ മാത്രമല്ല ഭര്‍ത്താവ് അശ്വിനും മകന്‍ ലൂക്കയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. രമേഷ് പിഷാരടിക്കൊപ്പം ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മിയ അശ്വിനെക്കുറിച്ചും, അശ്വിന്‍ ആദ്യമായി തന്ന സമ്മാനത്തെക്കുറിച്ചുമൊക്കെ വാചാലയായത്.വാലന്റൈന്‍സ് ഡേ സ്‌പെഷല്‍ എപ്പിസോഡിലേക്ക് അതിഥിയായി വരാനായി വിളിച്ചപ്പോള്‍ ഞാന്‍ പ്രേമിച്ച് കെട്ടിയതല്ല എന്നായിരുന്നു മിയയുടെ പ്രതികരണം. എവിടെയും വഴുതി വീഴാതെ അറേഞ്ച്ഡ് മാര്യേജിലൂടെയായി ജീവിതം തുടങ്ങിയതാണ് ഞാന്‍. വീട്ടുകാര് പറഞ്ഞ് ആലോചിച്ചുറപ്പിച്ച വിവാഹമാണ്. അശ്വിന്‍ എന്നാണ് ശരിക്കുള്ള പേരെങ്കിലും അപ്പു എന്നാണ് ഞാന്‍ വിളിക്കുന്നത്.

എന്നെ വാവേ എന്നാണ് അപ്പു വിളിക്കുന്നത്, പുള്ളി എനിക്ക് ആദ്യമായിട്ടൊരു ഗിഫ്റ്റ് തരുന്നത് അന്നാണ്, കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന്, ഒരു ജ്വല്ലറി ബോക്‌സായിരുന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ തുറന്ന് നോക്കാനായിരുന്നു പറഞ്ഞത്. ഒരു ചോക്കറും, അതിന്റെ കമ്മലുമായിരുന്നു ആ ബോക്‌സില്‍. അതാണ് കല്യാണപ്പിറ്റേന്ന് തന്നെ ഗിഫ്റ്റായി കിട്ടിയത്, എന്നാൽ അതൊക്കെ കല്യാണത്തിന് മുന്നേ കൊടുക്കേണ്ടതല്ലേയെന്നായിരുന്നു രമേഷ് പിഷാരടിയുടെ ചോദ്യം.
ലോക് ഡൗണ്‍ സമയത്തായിരുന്നു വിവാഹം. അധികം ആഡംബരങ്ങളോ, അതിഥികളോ ഇല്ലാതെയായിരുന്നു കല്യാണം. വിവാഹ ശേഷം അങ്ങനെയധികം യാത്രകളൊന്നും പോയിരുന്നില്ല. കാര്യമായ സിനിമാതിരക്കുകളുമുണ്ടായിരുന്നില്ല. അതിനാല്‍ ഒന്നിച്ച് ചെലവഴിക്കാന്‍ ഒരുപാട് സമയം കിട്ടിയിരുന്നു ഞങ്ങള്‍ക്ക് മിയ പറയുന്നു.












