
സിനിമ മേഖലയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറര്‍ ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ജനുവരിയിലെ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടത് നിർമാതാവ് ജി സുരേഷ് കുമാർ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ആന്റണി പെരുമ്പാവൂരിനെ അസൊസിയഷൻ തള്ളിയിട്ടൊന്നുമില്ല. എന്നാൽ പക്ഷെ കൂട്ടായ തീരുമാനത്തിനെതിരെയുള്ള ആന്റണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആയിരുന്നു പ്രശ്നം എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നത്. നിർമാതാവ് ജി സുരേഷ് കുമാറിനെതിരായുള്ള നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.
ആന്‍റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും തമ്മിൽ ഒരു മേശക്ക് ഇരുപുറവുമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമായിരുന്നു. ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നത്. നിലവിൽ ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ വന്നെങ്കിലും സംഘടനയ്ക്ക് ഉള്ളിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നാണ് ലിസ്റ്റിൻ പറയുന്നത്. നാളെ സിനിമ സമരം വന്നാൽ ഏറ്റവും മുന്നിൽ നിൽക്കുന്നയാളായിരിക്കും ആന്‍റണി പെരുമ്പാവൂർ എന്ന് കൂടി ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നുണ്ട്. ടോവിനോ തോമസ്, മോഹൻലാൽ, പൃഥ്‌വിരാജ് അടക്കമുള്ളവർ പിന്തുണയ്ക്കുന്നു ഒരു സംഘടനയിൽ രണ്ടഭിപ്രായം ഇതിനെ എങ്ങനെ പരിഹരിക്കും എന്ന് ചോദിക്കുമ്പോൾ ലിസ്റ്റിന്റെ മറുപടി ഇതാണ്. ടോവിനോ പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ മെമ്പർ അല്ല എന്നും ലിസ്റ്റിൻ പറയുന്നു
ഹീറോയോ വെച്ചിട്ടാണ് ഇവിടെ പടം പിടിക്കുന്നത് അതുകൊണ്ട് പടം ഫ്ലോപ്പ് ആയാൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഹീറോയുടെ പേരിൽ അത് പറയും നടന്മാരെ പരാമർശിച്ച് കൊണ്ട് മാത്രമേ ഇത്തരത്തിൽ ഉള്ള കാര്യങ്ങളെ സംബധന ചെയ്യാൻ പറ്റുള്ളൂ അതല്ലാതെ പ്രൊഡക്ഷനിൽ ചായ തരുന്ന ചേട്ടനെപ്പറ്റി പറയാൻ കഴിയുമോ എന്നാണ് ലിസ്റ്റിൻ ചോദിക്കുന്നത്. ലിസ്റ്റിൻ പറയുന്നു.സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുനു. ജനറൽ ബോഡി യോഗം ചേരാതെ അതിൽ ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ് എ എം എം എ അംഗങ്ങൾ അതിന് മറുപടി നൽകിയതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ജനുവരിയിലെ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്ക്കെടുത്ത തീരുമാനമല്ല എന്നും ലിസ്റ്റിൻ പറയുന്നു. സമരത്തിനൊപ്പം അല്ല താൻ. സമരത്തെ അനുകൂലിക്കുന്ന ഒരാളല്ല താൻ. എന്നാൽ, ഒരു സംഘടനയിലെ കൂട്ടായ തീരുമാനമാകുമ്പോള്‍ 100ശതമാനം ആ തീരുമാനത്തോട് യോജിച്ച് പോകേണ്ടിവരും. എന്നാൽ, ജൂണ്‍ മാസത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ അതിന്‍റെ ഇടയിൽ ഒരുപാട് ചര്‍ച്ചകള്‍ നടക്കുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.












